എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാൽ ബാങ്കുകൾ അക്കൗണ്ടുടമയ്ക്ക്പിഴ നൽകണം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്,യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം. ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം.ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.
from money rss http://bit.ly/2B6LDTs
via IFTTT
from money rss http://bit.ly/2B6LDTs
via IFTTT