121

Powered By Blogger

Friday, 11 October 2019

കേരള ബാങ്ക്: പ്രവാസികള്‍ക്ക് നിക്ഷേപിക്കാമോ?

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക്എന്തൊക്കെ പ്രയോജനങ്ങൾ. ഇതുസംബന്ധിച്ച് ഇതാ ആറു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും. 1.വായ്പകളുടെ പലിശനിരക്ക് കുറയുമോ? കൂടുതൽ കാർഷിക വായ്പ നല്കാൻ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽ നിന്നും കൂടുതൽ പുനർ വായ്പ ലഭിക്കും. നബാർഡിൽ നിന്നും ലഭിക്കുന്ന പുനർ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാൽ കർഷകർക്ക് നിലവിലെ7ശതമാനം എന്ന പലിശ നിരക്കിൽ നിന്നും കുറച്ചു നല്കാനാകും. കാർഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കും. 2.പ്രവാസി നിക്ഷേപം കേരള ബാങ്കിൽ സ്വീകരിക്കാനാകുമോ? പ്രവാസി മലയാളികൾ ഓരോ വർഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത്1.5ലക്ഷം കോടിയോളം രൂപയാണ്. എന്നാൽ എൻആർഐനിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാൻ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകർക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടിൽ വിനിയോഗിക്കാൻ കഴിയുന്നതിലൂടെ വികസനമേഖലകളിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും. 3.ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ? സംസ്ഥാന വ്യാപകമായി ഓൺ ലൈൻ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാൻ നിലവിലെ സ്ഥിതിയിൽ സഹകരണ ബാങ്കുകൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിഷ്പ്രയാസം ഏർപ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന "ബ്രാൻഡ് മൂല്യം" ആർജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. 4.കേരള ബാങ്കിൽ ഹിഡൻ ഫീസുകളുണ്ടാകുമോ? സ്വകാര്യ,ന്യൂജനറേഷൻ,ദേശസാൽകൃത ബാങ്കുകൾ ഉപഭോക്താക്കളെ വിവിധ രീതികളിൽ പിഴിയുകയാണ്. സേവന ചാർജുകൾ,പിഴ എന്നീ ഇനങ്ങളിൽ കഴിഞ്ഞ5ഏതാനും വർഷത്തിനിടയിൽ ആയിരക്കണക്കിന് കോടി രൂപയാണ് അവർ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ1വർഷം അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ1772കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൈവശമാക്കിയതെന്ന വാർത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താൻ കേരള ബാങ്ക് വഴി സാധിക്കും. 5.പ്രാഥമിക സംഘങ്ങൾക്ക് എന്താണ് കേരള ബാങ്ക് കൊണ്ടുള്ള പ്രയോജനം? കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നൽകുന്ന സാങ്കേതിക മികവുള്ള സേവനങ്ങൾ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാൻ സാധിക്കും. 6.കേരള ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചോ? ലയന നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി കേരള ബാങ്ക് പരമാവധി വേഗത്തിൽ യാഥാർത്ഥ്യമാക്കും. തീയതി തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയിൽ നിവർന്നുനിൽക്കുക കൂടി ചെയ്യും. ജനങ്ങളെ ചൂഷണം ചെയ്യാത്ത,ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാർത്ഥ്യമാകും.

from money rss http://bit.ly/2ozQERP
via IFTTT