121

Powered By Blogger

Friday, 11 October 2019

സമ്പന്നനായ ഇന്ത്യക്കാരില്‍ മുകേഷ് അംബാനിതന്നെ മുന്നില്‍

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പന്ത്രണ്ടാം തവണയും രാജ്യത്തെ ഏറ്റവും സമ്പന്നനായി വ്യക്തിയായി. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റേതാണ് വിലയിരുത്തൽ. 51.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇൻഫ്രസ്ട്രക്ചർ രംഗത്തെ അതികായനായ ഗൗതം അദാനിയ്ക്കാണ് രണ്ടാംസ്ഥാനം. 15.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഹിന്ദുജ സഹോദരന്മാരാണ് മൂന്നാമത്. 15.6 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. പള്ളോഞ്ചി മിസ്ത്രി(15 ബില്യൺ ഡോളർ), ബാങ്കർ ഉദയ് കൊട്ടക്(14.8 ബില്യൺ ഡോളർ) എന്നിവരും തൊട്ടുപിന്നിലുണ്ട്. ഇത്തവണത്തെ പട്ടികയിൽ ആറ് പുതുമുഖങ്ങളുണ്ട്. 41ാംസ്ഥാനത്തായി സിങ് കുടുംബം(3.18 ബില്യൺ ഡോളർ), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് 72ാം സ്ഥാനമാണുള്ളത്. 1.91 ബില്യൺ ഡോളറാണ് ആസ്തി. അരിസ്റ്റോ ഫാർമയുടെ മഹേന്ദ്ര പ്രസാദ്(86ാംസ്ഥാനം, 1.7 ബില്യൺ ഡോളർ), ഡൽഹി ആസ്ഥാനമായുള്ള ഹൽദിറാം സ്നാക്സിന്റെ രാജേഷ് മെഹ്റ(95ാംസ്ഥാനം,1.5 ബില്യൺ ഡോളർ)ആസ്ട്രൽ പോളി ടെക്നിക്കിന്റെ സന്ദീപ് എൻജിനിയർ(98ാംസ്ഥാനം, 1.45 ബില്യൺ ഡോളർ) എന്നിവരാണവർ.

from money rss http://bit.ly/2phnQxp
via IFTTT