രാജ്യത്തെ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ മെയ് മാസത്തെ അപേക്ഷിച്ച് 16ശതമാനം വർധന. ലോക്ക്ഡൗണിൽ ഇളവുനൽകിയതോടെ സ്വകാര്യ വാഹനങ്ങൾ വൻതോതിൽ നിരത്തിലിറങ്ങിയതോടെയാണ് ഉപഭോഗം വർധിച്ചത്. എന്നിരുന്നാലും കഴിഞ്ഞവർഷം ഇതേകാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ 14ശതമാനം കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഡീസൽ ഉപഭോഗത്തിൽ 20ശതമാനമാണ് വർധനവുണ്ടായത്. 2019 ജൂണിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 17ശതമാനംകുറവാണ്. പെട്രോളിന്റെ കാര്യത്തിലാണെങ്കിൽ...