121

Powered By Blogger

Wednesday, 1 July 2020

പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ 16ശതമാനം വര്‍ധന

രാജ്യത്തെ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ മെയ് മാസത്തെ അപേക്ഷിച്ച് 16ശതമാനം വർധന. ലോക്ക്ഡൗണിൽ ഇളവുനൽകിയതോടെ സ്വകാര്യ വാഹനങ്ങൾ വൻതോതിൽ നിരത്തിലിറങ്ങിയതോടെയാണ് ഉപഭോഗം വർധിച്ചത്. എന്നിരുന്നാലും കഴിഞ്ഞവർഷം ഇതേകാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ 14ശതമാനം കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഡീസൽ ഉപഭോഗത്തിൽ 20ശതമാനമാണ് വർധനവുണ്ടായത്. 2019 ജൂണിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 17ശതമാനംകുറവാണ്. പെട്രോളിന്റെ കാര്യത്തിലാണെങ്കിൽ 36ശതമാനമാണ് വർധന. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 15ശതമാനം കുറവാണിത്. ഓഫീസിലുംമറ്റും പോകുന്നതിന് കാറുകളും ബൈക്കുകളും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ജൂണിൽ ഉപഭോഗത്തിൽ വർധനവുണ്ടായത്. ഫാക്ടറികളും ഓഫീസുകളും കൂടുതൽ തുറക്കുന്നതോടെ ജൂലായിൽ പെട്രോളിനും ഡീസലിനും ഡിമാൻഡ് കൂടുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ നിലവിൽ 90ശതമാനം ശേഷിയാണ് വിനിയോഗിക്കുന്നത്. ജൂലായ് ആകുന്നതോടെ ഇത് 100 ശതമാനമായി ഉയരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

from money rss https://bit.ly/2YTRjNA
via IFTTT