121

Powered By Blogger

Wednesday, 1 July 2020

അഫ്ഗാനിസ്താനിൽ യുഎസ് സഖ്യസേനയ്‌ക്കെതിരായ ആക്രമണത്തിന് റഷ്യ സഹായിച്ചു - ഇന്റലിജൻസ് റിപ്പോർട്ട് ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുന്നിൽ

അഫ്ഗാനിസ്താനിലെ സഖ്യസേനയ്‌ക്കെതിരായ ആക്രമണത്തിന് റഷ്യ സഹായിച്ചുവെന്ന രഹസ്യാന്വേഷണ വിലയിരുത്തലുകള്‍ വൈറ്റ്‌ ഹൗസ്,‌ ജനപ്രതിനിധിസഭയിലെ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) റിപ്പബ്ലിക്കൻ അംഗങ്ങളെ ബോധിപ്പിച്ചു. തന്റെ രഹസ്യാന്വേഷണ ഉപദേഷ്ടാക്കൾക്ക് 'ഈ വിവരം വിശ്വാസയോഗ്യമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു' പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ രഹസ്യാന്വേഷണ ഡയറക്ടറും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫും നടത്തിയ പ്രാഥമിക ബ്രീഫിംഗിൽ ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളെ ഉൾപ്പെടുത്തിയില്ല എന്നതും അസാധാരണമായ നടപടിയാണ്. എന്നാല്‍, ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ചില മുതിര്‍ന്ന ഡെമോക്രാറ്റുകള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ജനപ്രതിനിധി സഭയിലെ രണ്ടാമന്‍കൂടിയായ സ്റ്റെനി ഹോയർ പറഞ്ഞു.

ആരോപണവിധേയമായ ബൗണ്ടി പ്രോഗ്രാമുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തിയെ ട്രംപ് പരസ്യമായി ആക്രമിച്ചു രംഗത്തുവന്നിരുന്നു. ന്യൂയോർക്ക് ടൈംസാണ് കഴിഞ്ഞ ആഴ്ച അതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. യുഎസ് സൈനികരെ ലക്ഷ്യമിട്ടതായി സംശയിക്കുന്നതിന് മറുപടിയായി എന്തുകൊണ്ട് അമേരിക്ക നടപടിയെടുത്തില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. രഹസ്യാന്വേഷണ വിലയിരുത്തലിനെക്കുറിച്ച് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടത്. ഭീഷണി വിശ്വസനീയമല്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി അദ്ദേഹം അന്നുതന്നെ മാറ്റിപ്പറയുകയും ചെയ്തു.

നിലവില്‍ ഉയര്‍ന്നുവന്ന ആരോപണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറയുന്നത്. ഇന്റലിജൻസ് കമ്മ്യൂണിറ്റിയിലെ ചിലരുടെ അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം നേരിടുന്ന പ്രധാന വെല്ലുവളി. എന്നാല്‍, അടിസ്ഥാന ആരോപണങ്ങളുടെ കൃത്യത വിലയിരുത്തുന്നത് തുടരുകയാണ്. അതോടെ, വൈറ്റ് ഹൗസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നുവെന്ന ആരോപണങ്ങളും വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. 



* This article was originally published here