121

Powered By Blogger

Wednesday, 1 July 2020

ഡീസല്‍വില പെട്രോള്‍വിലയെ മറികടന്നത് എങ്ങനെ? വിശദമായി അറിയാം

ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂൺ ആദ്യംമുതൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില അതിവേഗം കൂടുകയാണ്. കൂട്ടിയ എക്സൈസ് തീരുവയും എണ്ണവിപണനക്കമ്പനികളുടെ ഉയർന്ന മാർജിനുമാണ് ചില്ലറവിലയിലെ ഇപ്പോഴുണ്ടായ വർധനയ്ക്കുപിന്നിൽ. ഡീസൽ വില പെട്രോളിനെ മറികടന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായിരിക്കും അതിനുപിന്നിലുള്ള യാഥാർത്ഥ്യം? രാജ്യത്തെ വാഹനങ്ങളിലധികവും ഡീസലാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ബസുകളിലും ചരക്കുവാഹനങ്ങളിലും. ആഗോളതലത്തിൽ ഉത്പാദന-ശുദ്ധീകരണ ചെലവുകൾ കൂടുതലാണെങ്കിലും ഇന്ത്യയിൽ പെട്രോളിനേക്കാളും താഴ്ന്ന വിലയാണ് ഡീസലിന് കാലാകാലങ്ങളിലായി ഈടാക്കുന്നത്. വ്യത്യസ്ത നികുതിഘടനയാണ് ഇതിനുകാരണം. എക്സൈസ് തീരുവയും മൂല്യവർധിത നികുതി(വാറ്റ്)യും ഡീസലിന് കുറവായിരുന്നു. ഈയിടെ ഡീസലിന്റെ എക്സൈസ് തീരുവ പെട്രോളിന് നിലവിലുണ്ടായിരുന്ന നികുതിയേക്കാൾ കുത്തനെ വർധിപ്പിച്ചു. ഇതോടെ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതി ഏതാണ്ട് തുല്യമായി. ഡീസലിന്റെ അടിസ്ഥാനവില ഉയർന്നതായതിനാൽ അതുകൊണ്ടുതന്നെ സ്വാഭാവികമായും പെടോൾ വിലയെമറികടന്നു. എക്സൈസ് തീരുവകുത്തനെകൂട്ടി ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലകുറവിന്റെ ഗുണം ഉപഭോക്താവിന് കൈമാറാതെ സർക്കാർ പിടിച്ചുവെച്ചു. എക്സൈസ് തീരുവ, വാറ്റ് എന്നിങ്ങനെ ഇന്ധനവിലയുടെ 70ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കീശയിലാക്കുകയാണ്. എക്സൈസ് തീരുവയിനത്തിൽ ഫെബ്രുവരിയിൽ പെട്രോൾ ലിറ്ററിന് ഈടാക്കിയിരുന്നത് 20 രൂപയാണ്. ഈയിടെ അത് 33 രൂപയായി വർധിപ്പിച്ചു. ഡീസലിന്റെ തീരുവ 16 രൂപയിൽനിന്ന് 32 രൂപയായുംകൂട്ടി. 2014ൽ പെട്രോൾ ലിറ്ററിന് 9.5 രൂപയും ഡീസലിന് 3.5 രൂപയുമായിരുന്നു തീരുവ ഈടാക്കിയിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോൾ എണ്ണ വിപണനക്കമ്പനികൾ ലാഭം(മാർജിൻ) കുത്തനെ ഉയർത്തുകയും ചെയ്തു. രണ്ടുരൂപമുതൽ മൂന്നുരൂപവരെയുണ്ടായിരുന്ന മാർജിൻ ഏപ്രിൽ-മെയ് മാസമായപ്പോൾ 13 രൂപ മുതൽ 19 രൂപവരെയായി. ഇപ്പോഴാകട്ടെ ഒരു ലിറ്റർ ഇന്ധനം വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് ലഭിക്കുന്നശരാശരി ലാഭം 5 രൂപയാണ്. ലാഭംവർധിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് ചില്ലറ വിലവീണ്ടും കമ്പനികൾ വർധിപ്പിക്കാൻ തുടങ്ങിയത്. ക്രൂഡ് വിലയിലുണ്ടായ ഇടിവിൽ കണ്ണുവെച്ച സർക്കാർ വിലകുറയ്ക്കാതെ എക്സൈസ് തീരുവകൂട്ടുകയാണ് ആദ്യംചെയ്തത്. ഇപ്പോൾ ബാരലിന് 42 ഡോളർ നിലവാരത്തിലായപ്പോൾ അതിന്റെ ഭാരംകൂടി പൊതുജനങ്ങളുടെ ചുമലിൽവെച്ചു. ഇതോടെ വിലവർധന അനിവാര്യമായി.

from money rss https://bit.ly/2BTWsw0
via IFTTT