121

Powered By Blogger

Wednesday 1 July 2020

വില കുതിക്കുന്നു: സ്വര്‍ണം പവന് 36,160 രൂപയായി

സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 36,000 കടന്നു. ബുധനാഴ്ച പവന് 360 രൂപകൂടി 36,160 രൂപയായി. 4,520 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസിന് 1,782.21 ഡോളറായി വിലവർധിച്ചു. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,830 രൂപയായി. വെള്ളിവിലയിലും കുതിപ്പുണ്ട്. ഒരുകിലോഗ്രാം വെള്ളിയുടെ വില 0.12ശതമാനമനമുയർന്ന് 50,423 രൂപയായി. കോവിഡ് വ്യാപനത്തോത് ഉയരുന്നതും രാഷ്ട്രങ്ങൾതമ്മിലുള്ള തർക്കവുംമൂലം ഓഹരി വിപണിഉൾപ്പടെയുള്ളവ അനിശ്ചിതത്വത്തിലായതോടെ സ്വർണത്തിലുള്ള നിക്ഷേപം വർധിച്ചതാണ് വിലവർധനയ്ക്ക് കാരണം. ഈവർഷംമാത്രം ഒരുപവൻ സ്വർണത്തിന്റെ വിലയിൽ 7,160 രൂപയാണ് കൂടിയത്. ഒരുവർഷത്തിനിടെ 10,880 രൂപയും. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ഫെബ്രുവരി 24 32,000 2020 ഏപ്രിൽ 14 33,600 2020 മെയ് 15 34,400 2020ജൂൺ2 35,040 2020 ജൂലായ് 1 36,100

from money rss https://bit.ly/31wZ9yj
via IFTTT