121

Powered By Blogger

Wednesday, 11 November 2020

ദീപാവലിക്ക് മുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ഇന്നു പ്രഖ്യാപിച്ചേക്കും

ദീപാവലിക്കുമുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യേപിച്ചേക്കും. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്ന് സൂചനയുണ്ട്. ഉച്ചയ്ക്ക് 12.30നുള്ള വാർത്താ സമ്മേളനത്തിലാകും പദ്ധതികൾ പ്രഖ്യാപിക്കുക. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവകസന പദ്ധതികൾക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വൻകിട പദ്ധതികൾ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ദേശീയ ഇൻഫ്രസ്ട്രക്ചർ പൈപ്പ് ലൈൻ പദ്ധതിക്കായിരിക്കും ഇതിൽ മുൻഗണന. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയായിരിക്കും ഈ പദ്ധതികളിലേയ്ക്ക് മൂലധനം വകയിരുത്തുക. കടുത്ത പ്രതിസന്ധിനേരിടുന്ന ഹോട്ടൽ, ടൂറിസം, വ്യോമയാനം തുടങ്ങിയമേഖലകൾക്കും സാമ്പത്തിക പാക്കേജിൽ പരിഗണനലഭിച്ചേക്കും. നികുതി, ജിഎസ്ടി എന്നിവയിലെ ഇളവുമാത്രം മതിയാകില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. ഫാർമ, ഓട്ടോ, ടെലികോം, ടെക്സ്റ്റൈൽ തുടങ്ങി 10 പുതിയമേഖലകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Diwali gift: Govt likely to announce stimulus package today

from money rss https://bit.ly/38EctEv
via IFTTT

സെന്‍സെക്‌സില്‍ 146 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 12,750ന് താഴെ

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 146 പോയന്റ് താഴ്ന്ന് 43,447ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 12714ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1018 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 709 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. ദീപാവലിയോടനുബന്ധിച്ച് മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ വിപണി തിരിച്ചുകയറിയേക്കും. ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, വിപ്രോ, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ഐആർസിടിസി, ജൂബിലന്റ് ഫയർവർക്സ് തുടങ്ങി 808 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35noTif
via IFTTT

പുത്തൻ കറൻസികളെത്തി: മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് 825 കോടി

കോഴിക്കോട് : ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതിൽ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം ജില്ലയിലേയും ദേശസാൽകൃത ബാങ്കുകളിലേക്കുമുള്ളതാണ്. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപ്പെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണിൽ രാത്രി ആർ.ബി.ഐ.യിലേക്ക് കൊണ്ടുപോയി. ജില്ലയിലെ കറൻസി ചെസ്റ്റുകളുള്ള വിവിധ ബാങ്കുകളിലേക്ക് ഇവ എത്തിച്ചു. നോട്ട് വണ്ടി.....റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചെസ്റ്റിൽനിന്ന് ബുധനാഴ്ച പുലർച്ചയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കറൻസി നോട്ടുകളുമായി വന്ന തീവണ്ടിയിൽ നിന്ന് നോട്ടുകൾ പുറത്തേക്ക് എത്തിക്കുന്നു കനത്ത സുരക്ഷയൊരുക്കിയാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനിലും പുലർച്ചെ മുതൽ റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും എ.ആർ. ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവൽ ഒരുക്കിയത്. ഇതിനായി വിവിധയിടങ്ങളിലായി സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. Content Highlight: New currencies arrived; 825 crore for Malappuram and Kozhikode districts

from money rss https://bit.ly/3nkYBD5
via IFTTT

ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടിയുടെകൂടി ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: ഉത്പന്ന നിർമാണമേഖലയ്ക്ക് ഉണർവേകാൻ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി സർക്കാർ പ്രഖ്യാപിച്ചു. ഉത്പന്ന നിർമാണവുമായി ബന്ധിപ്പിച്ച(പിഎൽഐ)ആനുകൂല്യ പദ്ധതിപ്രകാരമാണിത്. ഗുഡ്സ് മാനുഫാക്ചറിങ്, ഫാർമ, സ്റ്റീൽ, ടെലികോം, ടെക്സറ്റൈൽ, ഭക്ഷ്യ ഉത്പന്ന നിർമാണം, സൗരോർജം, സെൽ ബാറ്ററി തുടങ്ങി 10 മേഖലകൾക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികൾക്ക് ഇത്രയും തുകയുടെ ആനുകൂല്യം നൽകുക. വാഹന ഘടകഭാഗം നിർമിക്കുന്ന കമ്പനികൾക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. രാജ്യത്ത് കൂടുതൽ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണക്സ്, സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് പിഎൽഐ സ്കീം പ്രകാരം നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സാംസങ്, ആപ്പിൾ നിർമാതാക്കളായ ഫോക്സ്കോൺ, പെഗാട്രോൺ എന്നീ വിദേശകമ്പനികൾക്ക് രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിപ്രകാരം ആനുകൂല്യം നൽകിയിരുന്നു. മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികളെയും പദ്ധതിയിൽ പങ്കാളികളായി. Cabinet approves production-linked incentives worth Rs 2 trn for 10 sectors

from money rss https://bit.ly/32Bdj0X
via IFTTT

നിഫ്റ്റി 12,750ന് മുകളില്‍: സെന്‍സെക്‌സ് 316 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. ലോഹം, ഫാർമ, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 316.02 പോയന്റ് നേട്ടത്തിൽ 43,593.67ലും നിഫ്റ്റി 118.10 പോയന്റ് ഉയർന്ന് 12,749.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1196 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചികയാണ് നഷ്ടത്തിലായത്. ലോഹം, ഫാർമ സൂചികകൾ മൂന്നുശതമാനത്തിലേറെ കുതിച്ചു. Nifty ends around 12,750, Sensex up 316 pts

from money rss https://bit.ly/36pntmv
via IFTTT

ടെലികോമിനുശേഷം ഇ-കൊമേഴ്‌സ് മേഖലയില്‍ യുദ്ധം പ്രഖ്യാപിച്ച് മുകേഷ് അംബാനി

ഡാറ്റയും കോളുകളും സൗജന്യമായി നൽകി രാജ്യത്തെ ടെലികോം മേഖല പിടിച്ചെടുത്തതിനുപിന്നാലെ നാലുവർഷത്തിനുശേഷം സമാനമായി തന്ത്രവുമായി മുകേഷ് അംബാനി ഇ-കൊമേഴ്സ് മേഖലയിൽ കണ്ണുവെയ്ക്കുന്നു. ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവുംവലിയ ഷോപ്പിങ് സീസണിൽ വാൾമാർട്ടിന്റെ ഫ്ളിപ്കാർട്ടിനോടും ആമസോണിനോടും ഏറ്റമുട്ടാനൊരുങ്ങുകയാണ് റിലയൻസിന്റെ റീട്ടെയിൽ വെബ്സൈറ്റുകൾ. ജിയോമാർട്ടും റിലയൻസ് ഡിജിറ്റലും അതിനായി കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. മത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾക്കും ബിരിയാണിപോലുള്ള വിഭവങ്ങൾക്കുള്ള സുഗന്ധ വ്യഞ്ജനങ്ങൾക്കും 50ശതമാനംവരെ കിഴിവാണ് ജിയോമാർട്ടിൽ വാഗ്ദാനംചെയ്തിട്ടുള്ളത്. റിലയൻസ് ഡിജിറ്റൽ വെബ്സൈറ്റിലാകട്ടെ, സാംസങിന്റെ മുന്തിയ ഇനം സ്മാർട്ട്ഫോണുകൾക്ക് 40ശതമാനത്തിലേറെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. എതിരാളികളായ ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ ഇതിനകം കടത്തിവെട്ടിക്കഴിഞ്ഞു. 2026ഓടെ ഇന്ത്യയിൽ 200 ബില്യൺ ഡോളറിന്റെ ഇ-കൊമേഴ്സ് വ്യാപാരമുണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. ഇതുമുൻനിർത്തിയുള്ള വ്യാപാര തന്ത്രവുമായാണ് റിലയൻസ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തം. റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിൽനിർത്തി ടെക് നോളജി കമ്പനികൾക്കായി 20 ബില്യൺഡോളർ സമാഹരിച്ചശേഷം റീട്ടെയിൽ ബിസിനസിലേയ്ക്ക് വൻതുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോൾ അംബാനിയുടെ ശ്രമം. അതിൽ ഒരുപരിധിവരെ വിജയിക്കുകയുംചെയ്തു. കെകെആർ, സിൽവർലേയ്ക്ക് എന്നീ വൻകിട വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് അടുത്തയിടെ 600 കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്. ഇനിയും നിക്ഷേപം സമാഹരിക്കാനുള്ള ശ്രമംതുടരുകയാണ്. ഇന്ത്യയിൽ വൻനിക്ഷേപം നടത്തിയ രണ്ട് യുഎസ് കമ്പനികൾക്കാണ് അംബാനിയുടെ ഭീഷണി. ടെലികോം മേഖലയിൽ കടന്നുകയറി നിലവിലുണ്ടായിരുന്ന വൻകിട എതിരാളികളെ അപ്രതീക്ഷിത നീക്കത്തിലൂടെ തറപറ്റിച്ച അതേന്ത്രംതന്നെയായിരിക്കും അംബാനി ഇവിടെയും പരീക്ഷിക്കുക. ചില്ലറവില്പന മേഖലയിൽ അംബാനിക്ക് ഏറെക്കാലത്തെ പരിചയ സമ്പത്തുണ്ട്. ആഭ്യന്തര വ്യാപാരികൾക്ക് അനുകൂലമായി സർക്കാർ നയങ്ങളിൽ മാറ്റംവരുത്തിയും മറ്റുമുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് റിലയൻ റീട്ടെയിൽ. എക്സ്ക്ലൂസീവ് ഉത്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നതിൽ അന്തർദ്ദേശീയ സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഉത്പന്നവിലകളെ സ്വാധീനിക്കാനും കിഴിവുകൾ വാഗ്ദാനംചെയ്യുന്നതിനും പരിമിതിയുമുണ്ട്. പ്രാദേശിക സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ 51ശതമാനത്തിലധകം ഉടമസ്ഥാവകാശം സ്വന്തമാക്കാൻ വിദേശ കമ്പനികൾക്ക് കഴിയുകയുമില്ല. പ്രാദേശിക സ്വാധീനതന്ത്രം, കുറഞ്ഞ ചെലവിൽ സംഭരണം, സൂപ്പർമാർക്കറ്റുകളുടെ ശൃംഖല എന്നിവ പ്രയോജനപ്പെടുത്തി റീട്ടെയിൽ മേഖല പിടിച്ചെടുക്കാനുള്ള നീക്കമാണ് അംബാനി നടത്തുന്നത്. ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള പലചരക്ക് ഇ-കൊമേഴ്സ് സ്ഥാപനങ്ങളെയും ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള വൻകിടക്കാരെയും തറപറ്റിക്കാൻ ഈതന്ത്രങ്ങൾ അദ്ദേഹം പുറത്തെടുത്തേക്കും.

from money rss https://bit.ly/3eMdpb3
via IFTTT