121

Powered By Blogger

Wednesday, 11 November 2020

ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടിയുടെകൂടി ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: ഉത്പന്ന നിർമാണമേഖലയ്ക്ക് ഉണർവേകാൻ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി സർക്കാർ പ്രഖ്യാപിച്ചു. ഉത്പന്ന നിർമാണവുമായി ബന്ധിപ്പിച്ച(പിഎൽഐ)ആനുകൂല്യ പദ്ധതിപ്രകാരമാണിത്. ഗുഡ്സ് മാനുഫാക്ചറിങ്, ഫാർമ, സ്റ്റീൽ, ടെലികോം, ടെക്സറ്റൈൽ, ഭക്ഷ്യ ഉത്പന്ന നിർമാണം, സൗരോർജം, സെൽ ബാറ്ററി തുടങ്ങി 10 മേഖലകൾക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികൾക്ക് ഇത്രയും തുകയുടെ ആനുകൂല്യം നൽകുക. വാഹന ഘടകഭാഗം നിർമിക്കുന്ന കമ്പനികൾക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. രാജ്യത്ത് കൂടുതൽ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണക്സ്, സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് പിഎൽഐ സ്കീം പ്രകാരം നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സാംസങ്, ആപ്പിൾ നിർമാതാക്കളായ ഫോക്സ്കോൺ, പെഗാട്രോൺ എന്നീ വിദേശകമ്പനികൾക്ക് രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിപ്രകാരം ആനുകൂല്യം നൽകിയിരുന്നു. മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികളെയും പദ്ധതിയിൽ പങ്കാളികളായി. Cabinet approves production-linked incentives worth Rs 2 trn for 10 sectors

from money rss https://bit.ly/32Bdj0X
via IFTTT