121

Powered By Blogger

Wednesday, 11 November 2020

ടെലികോമിനുശേഷം ഇ-കൊമേഴ്‌സ് മേഖലയില്‍ യുദ്ധം പ്രഖ്യാപിച്ച് മുകേഷ് അംബാനി

ഡാറ്റയും കോളുകളും സൗജന്യമായി നൽകി രാജ്യത്തെ ടെലികോം മേഖല പിടിച്ചെടുത്തതിനുപിന്നാലെ നാലുവർഷത്തിനുശേഷം സമാനമായി തന്ത്രവുമായി മുകേഷ് അംബാനി ഇ-കൊമേഴ്സ് മേഖലയിൽ കണ്ണുവെയ്ക്കുന്നു. ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവുംവലിയ ഷോപ്പിങ് സീസണിൽ വാൾമാർട്ടിന്റെ ഫ്ളിപ്കാർട്ടിനോടും ആമസോണിനോടും ഏറ്റമുട്ടാനൊരുങ്ങുകയാണ് റിലയൻസിന്റെ റീട്ടെയിൽ വെബ്സൈറ്റുകൾ. ജിയോമാർട്ടും റിലയൻസ് ഡിജിറ്റലും അതിനായി കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. മത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾക്കും ബിരിയാണിപോലുള്ള വിഭവങ്ങൾക്കുള്ള സുഗന്ധ വ്യഞ്ജനങ്ങൾക്കും 50ശതമാനംവരെ കിഴിവാണ് ജിയോമാർട്ടിൽ വാഗ്ദാനംചെയ്തിട്ടുള്ളത്. റിലയൻസ് ഡിജിറ്റൽ വെബ്സൈറ്റിലാകട്ടെ, സാംസങിന്റെ മുന്തിയ ഇനം സ്മാർട്ട്ഫോണുകൾക്ക് 40ശതമാനത്തിലേറെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. എതിരാളികളായ ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ ഇതിനകം കടത്തിവെട്ടിക്കഴിഞ്ഞു. 2026ഓടെ ഇന്ത്യയിൽ 200 ബില്യൺ ഡോളറിന്റെ ഇ-കൊമേഴ്സ് വ്യാപാരമുണ്ടാകുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. ഇതുമുൻനിർത്തിയുള്ള വ്യാപാര തന്ത്രവുമായാണ് റിലയൻസ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തം. റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിൽനിർത്തി ടെക് നോളജി കമ്പനികൾക്കായി 20 ബില്യൺഡോളർ സമാഹരിച്ചശേഷം റീട്ടെയിൽ ബിസിനസിലേയ്ക്ക് വൻതുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോൾ അംബാനിയുടെ ശ്രമം. അതിൽ ഒരുപരിധിവരെ വിജയിക്കുകയുംചെയ്തു. കെകെആർ, സിൽവർലേയ്ക്ക് എന്നീ വൻകിട വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് അടുത്തയിടെ 600 കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്. ഇനിയും നിക്ഷേപം സമാഹരിക്കാനുള്ള ശ്രമംതുടരുകയാണ്. ഇന്ത്യയിൽ വൻനിക്ഷേപം നടത്തിയ രണ്ട് യുഎസ് കമ്പനികൾക്കാണ് അംബാനിയുടെ ഭീഷണി. ടെലികോം മേഖലയിൽ കടന്നുകയറി നിലവിലുണ്ടായിരുന്ന വൻകിട എതിരാളികളെ അപ്രതീക്ഷിത നീക്കത്തിലൂടെ തറപറ്റിച്ച അതേന്ത്രംതന്നെയായിരിക്കും അംബാനി ഇവിടെയും പരീക്ഷിക്കുക. ചില്ലറവില്പന മേഖലയിൽ അംബാനിക്ക് ഏറെക്കാലത്തെ പരിചയ സമ്പത്തുണ്ട്. ആഭ്യന്തര വ്യാപാരികൾക്ക് അനുകൂലമായി സർക്കാർ നയങ്ങളിൽ മാറ്റംവരുത്തിയും മറ്റുമുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് റിലയൻ റീട്ടെയിൽ. എക്സ്ക്ലൂസീവ് ഉത്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നതിൽ അന്തർദ്ദേശീയ സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഉത്പന്നവിലകളെ സ്വാധീനിക്കാനും കിഴിവുകൾ വാഗ്ദാനംചെയ്യുന്നതിനും പരിമിതിയുമുണ്ട്. പ്രാദേശിക സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ 51ശതമാനത്തിലധകം ഉടമസ്ഥാവകാശം സ്വന്തമാക്കാൻ വിദേശ കമ്പനികൾക്ക് കഴിയുകയുമില്ല. പ്രാദേശിക സ്വാധീനതന്ത്രം, കുറഞ്ഞ ചെലവിൽ സംഭരണം, സൂപ്പർമാർക്കറ്റുകളുടെ ശൃംഖല എന്നിവ പ്രയോജനപ്പെടുത്തി റീട്ടെയിൽ മേഖല പിടിച്ചെടുക്കാനുള്ള നീക്കമാണ് അംബാനി നടത്തുന്നത്. ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള പലചരക്ക് ഇ-കൊമേഴ്സ് സ്ഥാപനങ്ങളെയും ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള വൻകിടക്കാരെയും തറപറ്റിക്കാൻ ഈതന്ത്രങ്ങൾ അദ്ദേഹം പുറത്തെടുത്തേക്കും.

from money rss https://bit.ly/3eMdpb3
via IFTTT