121

Powered By Blogger

Tuesday, 30 November 2021

പിന്നിട്ടത് 2020 മാർച്ചിനുശേഷമുള്ള തകർച്ചയുടെ നവംബർ: വിപണിയിലെ മുന്നേറ്റംനിലനിൽക്കുമോ?

കോവിഡ് ലോകമാകെ വ്യാപിച്ച 2020 മാർച്ചിനുശേഷമുള്ള മോശം പ്രതിമാസ പ്രകടനമാണ് വിപണിയിൽ നവംബറിലുണ്ടായത്. നാലുശതമാനമാണ് കഴിഞ്ഞമാസം സൂചികകൾക്ക് നഷ്ടമായത്. ഡെൽറ്റയേക്കാൾ വ്യാപനശേഷയുണ്ടെന്ന് കരുതുന്ന ഒമിക്രോണിന്റെ വരവാണ് വിപണിയെ ബാധിച്ചത്. വിവിധരാജ്യങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക വിപണിയെ ഭീതിയിലാഴ്ത്തി. 2020 മാർച്ചിലെ തകർച്ചക്കുശേഷം സെൻസെക്സും നിഫ്റ്റിയും നേരിടുന്ന അഞ്ചാമത്തെ തിരുത്തലായിരുന്നു നവംബറിലേത്. ഒമിക്രോണിന്റെ ഭീഷണി നിലനിൽക്കെതന്നെ ബുധനാഴ്ചയിലെ വ്യാപാരത്തിൽ സൂചികകൾ തിരിച്ചുവരവ് പ്രഖ്യാപിച്ചു. എങ്കിലും ആഗോളതലത്തിലുയരുന്ന ഭീഷണികൾ ഭാവിയിൽ സമ്മിശ്രപതികരണമാകും വിപണിയിൽ ഉണ്ടാക്കിയേക്കുക. ഉത്തേജനനടപടികൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും യുഎസ് വിപണികളെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഒമിക്രോൺ ഭയപ്പെടുന്നതുപോലെ അപകടകാരിയല്ലെന്ന് തെളിഞ്ഞാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളോടൊപ്പം ചെറുകിടക്കാരും വിപണിയിൽ ശക്തമായിതന്നെ തിരിച്ചുവരും. മികച്ച ഓഹരികളിൽ പലതിന്റെയും വില ആകർഷകമായതിനാൽ അതിന് സാധ്യതയുമേറെയാണ്. വിപണിയെ സ്വാധീനിച്ചേക്കാവുന്നു ഘടകങ്ങൾ ഉത്തേജനപാക്കേജിൽനിന്നുള്ള പന്മാറ്റം ഉത്തേജന പദ്ധതിയുടെ ഭാഗമായി തുടങ്ങിവെച്ച ബോണ്ട് വാങ്ങൽ പദ്ധതി ഡിസംബറോടെ ഘട്ടംഘട്ടമായി നിർത്തുമെന്ന് യുഎസ് ഫെഡറർ റിസർവ് നേരത്തെ വ്യക്തമാക്കിയതാണ്. അതിന് അനുകൂല നിലപാടാണ് ഫെഡ് റിസർവ് മേധാവി കഴിഞ്ഞദിവസമെടുത്തത്. പണപ്പെരുപ്പ നിരക്കുകളിലെ വർധനവും പലിശ നിരക്കുവർധനക്കുള്ള സാധ്യതകൂട്ടി. ആദായംകൂടി; ഡോളർ കരുത്തുനേടി ഉത്തേജനനടപടികൾ സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവ് മേധാവിയായ ജെറോം പവലിന്റെ നിലപാട് പുറത്തുവന്നതിനുശേഷം യുഎസിലെ ട്രഷറി ആദായത്തിൽ വർധനവുണ്ടായി. പത്തുവർഷത്തെ ആദായം 1.50ശതമാനത്തോളമായി. പ്രമുഖ കറൻസികളുമായുള്ള വിനിമയത്തിൽ ഡോളർ കരുത്തനേടുകയുംചെയ്തു. ഒമിക്രോൺ ആഘാതം ആഗോള സമ്പദ്ഘടന കോവിഡിന്റെ ആഘാതത്തിൽനിന്ന് ഒരുവിധം പിടിച്ചുകയറുന്നതിനിടെയാണ് ഒമിക്രോൺ വകഭേദത്തിന്റെ വരവ്. ഉപഭോക്തൃ ആത്മവിശ്വാസത്തെ ദുർബലമാക്കാൻ ഇതിടയാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കാതറിൻ മാൻ നിരീക്ഷിക്കുന്നു. മുന്നേറ്റം പ്രധാന സൂചികകളിൽ സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച തുടക്കത്തിൽന്നെ മികവുകാട്ടി. അതേസമയം, അത്രതന്നെ നേട്ടമുണ്ടാക്കാൻ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്കായില്ല. ശരാശരി ഒരുശതമാനമാണ് ഈ സൂചികകളിലെ നേട്ടം. നിരവധി ഓഹരികൾ ഇപ്പോഴും സമ്മർദത്തിലാണ്.

from money rss https://bit.ly/3FZOWeL
via IFTTT

സെൻസെക്‌സിൽ 660 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,200നരികെ | Stock Market Opening

മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തിൽ സൂചികകളിൽ മികച്ചനേട്ടത്തോടെ തുടക്കം. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി)8.4ശതമാനം രേഖപ്പെടുത്തിയാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതിവേഗ വളർച്ചയുള്ള രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽതന്നെയാണെന്നതിന് ജിഡിപി കണക്കുകൾ തെളിവായി. ഏഷ്യൻ വിപണികളിലെ നേട്ടവും സൂചികകളിൽ പ്രതിഫലിച്ചു. സെൻസെക്സ് 662 പോയന്റ് നേട്ടത്തിൽ 57,727ലും നിഫ്റ്റി 210 പോയന്റ് ഉയർന്ന് 17,193ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 0.8ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കാവാറും സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex surges 650 pts, Nifty near 17,200.

from money rss https://bit.ly/3d4dgQ6
via IFTTT

ഒമിക്രോൺ ഭീതി ആഗോളതലത്തിൽ വിപണികളെ ബാധിച്ചു; നിഫ്റ്റി 17,000ന് താഴെയെത്തി| Market Closing

മുംബൈ: കോവിഡ് 19 വാക്സിനുകൾ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാകില്ലെന്ന യുഎസ് ഫാർമ കമ്പനിയായ മൊഡേണയുടെ നരീക്ഷണം ആഗോളതലത്തിൽ സൂചികകളെ ബാധിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 195.71 പോയന്റ് നഷ്ടത്തിൽ 57,064.87ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 81.40 പോയന്റ് താഴ്ന്ന് 16,972.60ലുമെത്തി. ദിനവ്യാപാരത്തിലെ ഉയർന്നനിലാവാരമായ 17,325ൽനിന്ന് നിഫ്റ്റി 394 പോയന്റാണ് താഴെപ്പോയത്. ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. പവർഗ്രിഡ്, ടൈറ്റാൻ, ബജാജ് ഫിൻസർവ്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. പ്രധാന സൂചികകൾ നഷ്ടംനേരിട്ടപ്പോഴും തിരഞ്ഞെടുത്ത ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ 1772 ഓഹരികൾ മികവുകാട്ടിയപ്പോൾ 1,478 ഓഹരികളാണ് നഷ്ടംനേരിട്ടത്. മെറ്റൽ സൂചിക രണ്ടുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പവർ സൂചികകളും നഷ്ടംനേരിട്ടു. ഐടി, റിയാൽറ്റി, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കി. വിപണിയിൽ ലിസ്റ്റ്ചെയ്ത ഗോ ഫാഷൻ(ഇന്ത്യ)ഓഹരി ഇഷ്യുവിലയായ 690 രൂപയിൽനിന്ന് 81 ശതമാനം ഉയർന്ന് 1,249 രൂപവരെയെത്തി. 1,341-1,144 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3xEW9O9
via IFTTT

മ്യൂച്വൽ ഫണ്ടുകളുടെ ആസ്തിയിൽ 31ശതമാനവും ഒരു കോടിക്കുമേൽ വാർഷിക വരുമാനമുള്ളവരുടെ

രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയിൽ 31ശതമാനവും ഒരുകോടി രൂപക്കുമുകളിൽ വാർഷിക വരുമാനമുള്ളവരുടേത്. അഞ്ച് ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ള നിക്ഷേപകരുടെ ആസ്തി 29ശതമാനമാണ്. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം ഒരുകോടി രൂപയ്ക്കുതാഴെ വാർഷിക വരുമാനമുള്ളവരുടെ ആസ്തി 70ശതമാനത്തോളംവരും. അതേസമയം, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്ക് സർക്കാർ വ്യക്തമാക്കയതിനേക്കാൾ കുറവാണ്. കോർപറേറ്റ് നിക്ഷേപകരും ഉൾപ്പെട്ടേക്കാമെന്നതിനാലാകും ഈ വ്യത്യാസമെന്നും വിലയിരുത്തലുണ്ട്. 2017 മാർച്ച് അവസാനത്തെ 1.19 കോടിയിൽനിന്ന് ഈവർഷം ജൂൺ ആയപ്പോഴേക്കും കോടി രൂപ വരുമാനമുള്ള നിക്ഷേപകരുടെ എണ്ണം 2.39 കോടിയായെന്നാണ് ആംഫിയുടെ കണക്കുകൾ. കോവിഡിനെതുടർന്ന് ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ബിഎസ്ഇയുടെ കണക്കുപ്രകാരം 2021 ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ ഒരുകോടിയുടെ വർധനവാണുണ്ടായത്. ഓഹരി വിപണിയുടെ ചരിത്രത്തിൽ ഇത്രയധികം വർധനയുണ്ടാകുന്നത് ഇതാദ്യമായാണ്. അതേസമയം, ഓഹരി നിക്ഷേപകർക്ക് ഒന്നിലധികം ബ്രോക്കർമാരുടെ കീഴിൽ അക്കൗണ്ടുകളുണ്ടാകുമെന്നതിനാൽ യഥാർഥ നിക്ഷേപകരുടെ എണ്ണം ഇതിലും കുറവാകും.

from money rss https://bit.ly/3I9gFva
via IFTTT

കെ.ത്രി.എ സംസ്ഥാന സമ്മേളനവും ജന്മദിന വാര്‍ഷികാഘോഷവും

കൊച്ചി: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ.) സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാർഷികാഘോഷവും കൊച്ചിയിൽ ആരംഭിച്ചു. 2022-24 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി രാജു മേനോൻ (മൈത്രി അഡ്വർടൈസിങ്, കൊച്ചി), ജനറൽ സെക്രട്ടറിയായി രാജീവൻ എളയാവൂർ (ദേവപ്രിയ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ), ട്രഷററായി ലാൽജി വർഗീസ് (ലാൽജി പ്രിന്റേഴ്സ് & അഡ്വർടൈസേർസ്, കോട്ടയം) തുടങ്ങിയവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോൺസ് പോൾ വളപ്പില, പ്രസൂൺ രാജഗോപാൽ, ദേവൻ നായർ തുടങ്ങിയവരെയും ജോയിന്റ് സെക്രട്ടറിമാരായി അനീഷ് എം.വി., സന്ധ്യാ രാജേന്ദ്രൻ എന്നിവരെയും അഡൈ്വസറി ബോർഡ് ചെയർമാനായി ശാസ്തമംഗലം മോഹനൻ, മെമ്പർമാരായി രാജീവ് മന്ത്ര, പി.എം. മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ജന്മദിന ആഘോഷ സമ്മേളനം ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയിൽ സിനിമാതാരം മഞ്ജു വാര്യർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സി.ഐ.ഐ. കേരള ചാപ്റ്റർ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ചീഫ് പേട്രൺ ജോസഫ് ചാവറ, രാജു മേനോൻ, പി.ടി. അബ്രഹാം, ജെയിംസ് വളപ്പില, എം. രാമപ്രസാദ്, രാജീവൻ എളയാവൂർ തുടങ്ങിയവർ പ്രസംഗിച്ചു. പരസ്യമേഖലയിൽ 25 വർഷം പൂർത്തിയാക്കിയ കെത്രിഎ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കെ.ത്രി.എ.യുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത മഹേഷ് മാറോളിയെ (ലാവ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ) ചടങ്ങിൽ അനുമോദിച്ചു. സന്ദീപ് നായർ, രാജീവ് മന്ത്ര, ഷൈൻ പോൾ, പ്രജീഷ്, കൃഷ്ണകുമാർ, ജോസ് കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകിയ ആഘോഷ പരിപാടികൾ കൈരളി ഓർക്കസ്ട്ര ഒരുക്കിയ കലാ-സംഗീത വിരുന്നോടുകൂടി സമാപിച്ചു.

from money rss https://bit.ly/3ljpAQU
via IFTTT