അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ഒരു വനിതാമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്, രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് തുടങ്ങിയ നിരവധി പ്രത്യേകൾ അവകാശപ്പെട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പതിവ് പോലെ അതൃപ്തി പ്രകടിപ്പിക്കലും എതിർപ്പുകളും ഉയർന്നിരുന്നെങ്കിലും ഈ ബജറ്റ് അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്ന ബജറ്റാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. അതിസമ്പന്നർക്കൊപ്പമല്ല കോർപ്പറേറ്റുകളുടെ അല്ലെങ്കിൽ...