അടുക്കളകൾക്ക് പരിചിതമാണ് ഹാക്കിങ്സ് കുക്കർ. എന്നിരുന്നാലും ഹാക്കിങ്സിന് നിങ്ങൾ പണം കടംകൊടുക്കുമോ? 2018 വർഷത്തെ അപേക്ഷിച്ച് കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്താണ് ഇത്തവണ ഹാക്കിങ്സ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. പരമാവധി 10.5 ശതമാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പലിശ. ചുരുങ്ങിയ നിക്ഷേപം 25,000 രൂപയാണ്. പരമാവധി എത്രവേണമെങ്കിലും നിക്ഷേപിക്കാം. 12 മാസം, 24 മാസം, 36 മാസം എന്നിങ്ങനെയുള്ള കാലാവധിയിലാണ് കമ്പനി നിക്ഷേപം സ്വീകരിക്കുന്നത്. 12 മാസത്തെ നിക്ഷേപത്തിന് 10 ശതമാനവും 24 മാസത്തെ നിക്ഷേപത്തിന് 10.25 ശതമാനവും 36 മാസത്തെ നിക്ഷേപത്തിന് 10.5 ശതമാനവും പലിശ ലഭിക്കും. ക്യുമുലേറ്റീവ് ഓപ്ഷൻ സ്വീകരിക്കുകയാണെങ്കിൽ മൂന്നു കാലയളവിലായി 10.5, 10.7,11 എന്നിങ്ങനെ ശതമാനം പലിശ ലഭിക്കും. പ്രതിമാസമാണ് പലിശ മുതലിനോട് ചേർക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനും കമ്പനി അനുവദിക്കുന്നുണ്ട്. നേരത്തെ പിൻവലിച്ചാൽ പലിശയിന്മേൽ ഒരു ശതമാനം കുറവുവരുത്തും. വിവിധ കാലയളവുകളിലായി കമ്പനി നിയമപ്രകാരം സ്ഥിര നിക്ഷേപം വഴി 22 കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വർഷം 54.22 കോടി രൂപയാണ് നികുതി കഴിച്ച് അറ്റാദായം നേടിയത്. ഇതിനുമുമ്പത്തെ രണ്ട് സാമ്പത്തിക വർഷങ്ങളിലായ കമ്പനി യഥാക്രമം 48.68 കോടിയും 47.42 കോടി രൂപയും ലാഭംനേടി. 2019 സെപ്റ്റംബർ 19ലെ കണക്കുപ്രകാരം 1,570 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. നിക്ഷേപത്തിന് യോജിച്ചതാണോ? ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാൾ നഷ്ടസാധ്യത കൂടുതലാണ് കമ്പനികളുടേത്. ഒരു ലക്ഷം രൂപവരെയുള്ള ബാങ്ക് നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ഗ്യാരന്റി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്യാരന്റി നൽകുന്നുണ്ട്. ഇത് കമ്പനി നിക്ഷേപങ്ങൾക്ക് ബാധകമല്ല. കമ്പനികളുടെ വിശ്വാസ്യതയാണ് പിന്നീട് പരിഗണിക്കേണ്ടത്. താരതമ്യേന മികച്ച റേറ്റിങായ എഎ ആണ് ഹാക്കിങ്സിനുള്ളത്. എന്നിരുന്നതാലും ട്രിപ്പിൾ എ റേറ്റിങാണ് കൂടുതൽ മികച്ചത്. നഷ്ടസാധ്യത ഏറ്റെടുക്കാൻ ശേഷിയുള്ളവർമാത്രം നിക്ഷേപിച്ചാൽ മതി. നികുതി ബാധ്യത സ്ഥിര നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന പലിശക്ക് ആദായ നികുതി ബാധകമാണ്. പലിശ നിങ്ങളുടെ മൊത്തം വരുമാനത്തോടൊപ്പം ചേർക്കുമ്പോൾ ഏത് സ്ലാബിൽ വരുന്നു എന്നതുനോക്കി അതിനനുസരിച്ച് നികുതി നൽകണം.
from money rss http://bit.ly/2MaOkse
via IFTTT
from money rss http://bit.ly/2MaOkse
via IFTTT