121

Powered By Blogger

Thursday, 12 March 2015

ജീസസ് യൂത്ത് യുവജനധ്യാനം

ജീസസ് യൂത്ത് യുവജനധ്യാനംPosted on: 13 Mar 2015 മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15 വയസ്സിനും 21 വയസ്സിനുമിടയിലുള്ള യൂവതീയുവാക്കള്‍ക്കായി യുവജനധ്യാനം സ്പാര്‍ക്ക് 2015 സംഘടിപ്പിക്കുന്നു.പത്താം ക്ലാസുമുതല്‍ കോളേജ് യൂണിവേഴ്‌സിറ്റി തലം വരെയുള്ള ജീവിതവഴിത്താരയെക്കുറിച്ച് തീരുമാനിക്കുന്ന യുവജനങ്ങള്‍ക്കായി ഫാ.റോബിന്‍സണ്‍ മെല്‍ക്കിസിന്റെ ആധ്യാത്മിക നേതൃത്വത്തില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 8 വരെ...

ഷിക്കാഗോ കെ.സി.എസ്. കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ പ്രവര്‍ത്തനോദ്ഘാടനം

ഷിക്കാഗോ കെ.സി.എസ്. കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ പ്രവര്‍ത്തനോദ്ഘാടനംPosted on: 13 Mar 2015 ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനകളായ കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു. കെ.സി.എസ്. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. ഷൈല മുല്ലപ്പള്ളില്‍ പ്രാര്‍ത്ഥനാഗാനം...

സ്വിസ്സിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ ഹാശാആഴ്ച ശുശ്രൂഷകള്‍

സൂറിച്ച്: സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയിലെ ഹാശ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 27ന് (ഹോശാന ഞായാര്‍) ആരംഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിയ്ക്കും വൈകീട്ട് 6 മണിയ്ക്കും കുമ്പസാരം നടത്തുന്നതിനു സൗകര്യമുണ്ടായിരിക്കും. 1 മണിയ്ക്ക് പ്രാര്‍ത്ഥനയും തുടര്‍ന്ന് ഹോശാന ശുശ്രുഷകളും, വിശുദ്ധ കുര്‍ബാനയും നടക്കും.ഏപ്രില്‍ 1 ന് പെസഹ കര്‍മ്മങ്ങള്‍ നടക്കും. വൈകിട്ട് 4ന് കുമ്പസാരവും തുടര്‍ന്ന് 5 മണിക്ക് ആരാധനയും ഹാശാ നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും...

'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു

'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചുPosted on: 13 Mar 2015 ദോഹ: കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് 'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.തൊഴില്‍ മേഖലയിലെ സമത്വത്തിനു വേണ്ടി വനിതകള്‍ നടത്തിയ പോരാട്ടത്തിന്റെ സ്മരനക്കയിട്ടാണ് വര്‍ഷം തോറും മാര്‍ച്ച് എട്ടു വനിതാ ദിനമായി ആഘോഷിക്കുന്നതെന്ന്...

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനംPosted on: 13 Mar 2015 ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് (ഖിയ), ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നടന്നു.ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഹെഡ് ഓഫ് കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് (Head of Corporate Support) അബ്ദുള്ള...

'പ്രവാസിക്കൊരു വീട്' സംഘാടകസമിതി രൂപീകരിച്ചു

'പ്രവാസിക്കൊരു വീട്' സംഘാടകസമിതി രൂപീകരിച്ചുPosted on: 13 Mar 2015 ദോഹ: സ്വന്തമായൊരു വീട് സ്വപ്‌നം മാത്രമായ ഖത്തറിലെ പാവപ്പെട്ട പ്രവാസികള്‍ക്കുവേണ്ടി ഇന്‍ഡസ്ട്രിയല്‍ ഏരിയ കെ എം സി സി നടപ്പിലാക്കുന്ന 'പ്രവാസിക്കൊരുവീട്' പദ്ധതിയുടെ സംഘാടക സമിതി രൂപീകരിച്ചു. ഹിലാലിലെ കെ എം സി സി ഓഫീസില്‍ നടന്ന രൂപീകരണ യോഗം കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുഹമ്മ്ദ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് പി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം...

പരുക്കേറ്റ്‌ ആശുപത്രിയിലുള്ള എം.എല്‍.എമാരെ പിണറായി സന്ദര്‍ശിച്ചു

Story Dated: Friday, March 13, 2015 11:22തിരുവനന്തപുരം : നിയമസഭയില്‍ കെ.എം. മാണിയുടെ ബജറ്റ്‌ അവതരണത്തിനിടെ ഉണ്ടായ കയ്യാങ്കളിയില്‍ പരുക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന എം.എല്‍.എമാരെ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനും അദ്ദേഹത്തിന്‌ ഒപ്പം ഉണ്ടായിരുന്നു.സഭയ്‌ക്കുള്ളിലെ പ്രതിഷേധത്തില്‍ വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഒന്‍പത്‌ എം.എല്‍.എമാര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേയ്‌ക്ക്...

തള്ളിയിട്ടെന്ന്‌ ജമീലാപ്രകാശം; ഷര്‍ട്ടൂരി കടിയുടെ പാട്‌ കാട്ടി ശിവദാസന്‍ നായര്‍

Story Dated: Friday, March 13, 2015 11:13തിരുവനന്തപുരം: കെഎം മാണിയുടെ ബജറ്റ്‌ അവതരണം പ്രതിഷേധിക്കാനുള്ള ശ്രമത്തിനിടയില്‍ ഉണ്ടായ കയ്യേറ്റത്തില്‍ പരസ്‌പരം ആരോപണം ഉന്നയിച്ച്‌ ഇടതു കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍. മാണിയെ തടയാനുള്ള ശ്രമത്തില്‍ ഒമ്പത്‌ എംഎല്‍എമാര്‍ക്ക്‌ പരിക്കേറ്റു. പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശിവദാസന്‍നായര്‍ എംഎല്‍എ തള്ളിയിട്ടെന്ന്‌ ആരോപണവുമായി ജമീലാ പ്രകാശം രംഗത്ത്‌ വന്നപ്പോള്‍ ജമീലാപ്രകാശം തന്നെ കടിച്ചുപറിച്ചതായി ശിവദാസന്‍...

പ്രതിഷേധം ശക്‌തമാകുന്നു; പി.എം.ജിയില്‍ സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ്‌ കത്തിച്ചു

Story Dated: Friday, March 13, 2015 11:04തിരുവനന്തപുരം : ബജറ്റ്‌ അവതരണത്തിനെതിരെ പ്രവര്‍ത്തകര്‍ സഭയ്‌ക്ക് വെളിയില്‍ നടത്തിയ ഉപരോധ സമരം സംഘര്‍ഷത്തിന്‌ വഴിമാറി. നേതാക്കള്‍ ഇടപെട്ട്‌ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പിഎംജിയില്‍ വീണ്ടും സംഘര്‍ഷം ശക്‌തമായി. ജനറല്‍ ആശുപത്രിക്കു സമീപം സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ്‌ കത്തിച്ചു.സമരക്കാര്‍ പോലീസ്‌ വാഹനം കത്തിക്കാന്‍ ശ്രമിച്ചതോടെ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിലായി...

മാണി എന്തോ പുലമ്പി കടന്നുപോയെന്ന് വി.എസ്‌; പ്രതിപക്ഷാംഗങ്ങള്‍ പുറത്തെത്തി

Story Dated: Friday, March 13, 2015 10:57തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ്‌ അവതരിപ്പിച്ചതായി പ്രഖ്യാപിക്കുകയും ബജറ്റ്‌ സഭയുടെ മേശപ്പുറത്ത്‌ വെക്കുകയും ചെയ്‌ത് ധനമന്ത്രി കെ.എം മാണി മീഡിയാ റൂമിലേയ്‌ക്ക് പ്രവേശിച്ചതോടെ സഭയ്‌ക്കുള്ളിലെ പ്രതിഷേധം അവസാനിപ്പിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ പുറത്തെത്തി. മാണിക്കെതിരെ മുദ്രാവാക്യം വിളികളുമായി സഭയില്‍ നിന്നും പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തിലെത്തി. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാവ്‌...

മതത്തിന്‌ അനുസരിച്ച്‌ സീറ്റ്‌ വിഭജനം; കെജ്രിവാളിനെതിരേ വിണ്ടും ഓഡിയോടേപ്പ്‌

Story Dated: Friday, March 13, 2015 10:44ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയെ കുഴപ്പത്തിലാക്കിക്കൊണ്ട്‌ ഓഡിയോ ടേപ്പുകള്‍ ഒന്നൊന്നായി പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസുമായി ഒത്തുകളിച്ചു എന്നാരോപിക്കുന്ന ഓഡിയോയ്‌ക്ക് പിന്നാലെ മതത്തിന്റെ അടിസ്‌ഥാനത്തില്‍ സീറ്റ്‌ വിതരണം നടത്തിയെന്ന്‌ ന്യായീകരിക്കുന്ന ഓഡിയോയാണ്‌ പുറത്ത്‌ വന്നത്‌.കെജ്രിവാളിന്റെ ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ ഷാഹിദ്‌ ആസാദാണ്‌ പുതിയ ടേപ്പ്‌ പുറത്തുവിട്ടിട്ടുള്ളത്‌. അതേസമയം...