121

Powered By Blogger

Thursday, 12 March 2015

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് വിംഗ് രൂപീകരിച്ചു








വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് വിംഗ് രൂപീകരിച്ചു


Posted on: 13 Mar 2015







ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്റ്റര്‍ ഇരുപതാം വാര്‍ഷികത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് 'യൂത്ത് വിംഗ്' രൂപീകരിച്ചു. സാംസ്‌കാരികവൈവിധ്യത്തില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് മലയാളി സമൂഹത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ ജീവിതത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിന് യുവാക്കളൂടെ കൂട്ടായ്മ ലക്ഷ്യം വെയ്ക്കുന്നു.

ഭാരവാഹികളായി പിന്റോ ചാക്കോ (യൂത്ത് വിംഗ് എക്‌സിക്യൂട്ടീവ് കോര്‍ഡിനേറ്റര്‍), റീനു വര്‍ഗീസ് (പ്രസിഡന്റ്), അലക്‌സ് സക്കറിയ (സെക്രട്ടറി), ജസ്റ്റിന്‍ ഫിലിപ്പ് (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍), ജോയല്‍ ഷാജി (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), നെവിന്‍ വര്‍ഗീസ് (ചാരിറ്റി കോര്‍ഡിനേറ്റര്‍), ഏബ്രഹാം ഫിലിപ്പ് (എക്‌സിക്യൂട്ടീവ് അഡൈ്വസര്‍), സണ്ണി മാത്യൂസ് (എക്‌സിക്യൂട്ടീവ് അഡൈ്വസര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.







മാര്‍ച്ച് 15 ന് വൈകീട്ട് 3 മണി മുതല്‍ 5 മണി വരെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കമ്മിറ്റി മെമ്പറായ ഡോ.വിജയലക്ഷ്മി യൂത്ത് കമ്മിറ്റി മെംബര്‍മാരുമായി ചര്‍ച്ചകള്‍ നടത്തും. യു.എന്നിന്റെ വേള്‍ഡ് വിമന്‍സ് ഫോറത്തില്‍ ഓള്‍ ഇന്ത്യ വിമന്‍സ് അസോസിയേഷനേയും ഇന്ത്യാ ഗവണ്‍മെന്റിനേയും പ്രതിനിധാനം ചെയ്തുകൊണ്ട് പങ്കെടുക്കാന്‍ എത്തിയതാണ് ഡോ.വിജയലക്ഷ്മി.

വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 'ചാരിറ്റി ഡ്രൈവിന്' തുടക്കംകുറിച്ചു. ന്യൂജേഴ്‌സി മോണ്‍റ്റ് ക്ലെയറില്‍ ലഹരിക്ക് അടിപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ യുവതികളെ ലഹരി വിമുക്തമാക്കി പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 'റിയല്‍ ഹൗസ് ഇന്‍കി'ലെ അന്തേവാസികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിവിധ സംഘടനകളില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളില്‍ നിന്നും സമാഹരിച്ച് മാര്‍ച്ച് 31-ന് ഔദ്യോഗികമായി കൈമാറും. യുവതീയുവാക്കളുടെ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന സുമനസുകള്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


പിന്റോ ചാക്കോ - 973 337 7238, pintochako@gmail.com

നെവിന്‍ വര്‍ഗീസ് - nevinmathew.p.com

ജസ്റ്റിന്‍ ഫിലിപ്പ് - justinphilp2010@gmail.com

സോമന്‍ ജോണ്‍ - soman247@yahoo.com





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT