Story Dated: Friday, March 13, 2015 11:13
തിരുവനന്തപുരം: കെഎം മാണിയുടെ ബജറ്റ് അവതരണം പ്രതിഷേധിക്കാനുള്ള ശ്രമത്തിനിടയില്‍ ഉണ്ടായ കയ്യേറ്റത്തില്‍ പരസ്‌പരം ആരോപണം ഉന്നയിച്ച് ഇടതു കോണ്‍ഗ്രസ് എംഎല്‍എമാര്‍. മാണിയെ തടയാനുള്ള ശ്രമത്തില്‍ ഒമ്പത് എംഎല്‍എമാര്‍ക്ക് പരിക്കേറ്റു. പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവദാസന്‍നായര്‍ എംഎല്‍എ തള്ളിയിട്ടെന്ന് ആരോപണവുമായി ജമീലാ പ്രകാശം രംഗത്ത് വന്നപ്പോള്‍ ജമീലാപ്രകാശം തന്നെ കടിച്ചുപറിച്ചതായി ശിവദാസന്‍ നായര്‍ തിരിച്ചാരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഷര്‍ട്ടൂരി കാണിച്ച ശിവദാസന്‍ നായര്‍ കടിയുടെ പാട് എല്ലാവരേയും കാണിക്കുകയും വീഡിയോ ക്‌ളിപ്പിംഗ് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ പത്തനംതിട്ടയിലെ തന്റെ ഓഫീസിന് നേരെ ആക്രമണം നടന്നതായി ശിവദാസന്‍ നായര്‍ ആരോപിച്ചു.
ബൈക്കില്‍ എത്തിയ സംഘം തന്റെ ഓഫീസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തെന്ന് പറഞ്ഞ ശിവദാസന്‍ നായര്‍ ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കണമെന്നും പറഞ്ഞു. ഇതിനിടയില്‍ ശിവദാസന്‍ നായര്‍ തന്നെ ജാതിപറഞ്ഞ് ആക്ഷേപിച്ചതായി ജമീലാ പ്രകാശം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഭരണപക്ഷം തന്ത്രപരമായി കെ എം മാണിയെ സഭയില്‍ എത്തിച്ച് സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു കയ്യാങ്കളി നടന്നത്. വനിതാ എംഎല്‍എമാര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പ്രതിപക്ഷത്തിന്റെ ആരോപണം ഉയര്‍ന്നു. ഗീതാഗോപിയുടെ സാരി പിടിച്ചു വലിച്ച് വസ്‌ത്രാക്ഷേപം നടത്തിയതായും ബിജിമോളെ ഷിബു ബേബിജോണ്‍ പിടിച്ചു വെച്ചതായും ആരോപണമുണ്ട്. വനിതാ എംഎല്‍എമാരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിച്ചതായിട്ടാണ് ആരോപണം.
പ്രതിഷേധത്തിനിടെ ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ ഉള്‍പ്പെടെ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളര്‍ന്നു വീണ എം.എല്‍.എയെ പ്രതിപക്ഷാംഗങ്ങള്‍ താങ്ങിപ്പിടിച്ച് ബഞ്ചില്‍ കിടത്തി. തുടര്‍ന്ന് ഡോക്‌ടര്‍മാരെത്തി അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയി.
തൊട്ടു പിന്നാലെ കെ.അജിത് എം.എല്‍.എയും കെ.ടി സലീഖയും സഭയില്‍ തളര്‍ന്നു വീണു. ഇവരെയും ആശുപത്രിയിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്. ഗീതാ ഗോപി എം.എല്‍.എ പ്രതിഷേധത്തിനിടെ നിലത്തു വീണു. ജമീലാ പ്രകാശത്തെ തള്ളിമാറ്റി. കെ.കെ ലതികയെ കയ്യേറ്റം ചെയ്‌തതായി പ്രതിപക്ഷം ആരോപിച്ചു.
from kerala news edited
via IFTTT