Story Dated: Friday, March 13, 2015 09:42
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് അകത്ത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സഭയ്‌ക്ക് പുറത്ത് പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലും പോരാട്ടം നടന്നു. പോലീസിന് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലെറിയുകയും പോലീസ് ലാത്തിച്ചാര്‍ജ്‌ജ് നടത്തുകയും ചെയ്‌തു. രണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സഭയ്‌ക്കുള്ളിലെ വിവരങ്ങള്‍ അപ്പപ്പേള്‍ തന്നെ പുറത്തെ പ്രതിഷേധക്കാരെ അറിയിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ക്കാന്‍ ഒരുകൂട്ടം പ്രതിഷേധക്കാര്‍ ശ്രമിച്ചു. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി പോലീസിന് നേരെ പ്രവര്‍ത്തകര്‍ തിരിയുകയും കാര്യങ്ങള്‍ അക്രമാസക്തമായ അവസ്ഥയിലേക്ക് എത്തിയതോടെ പോലീസ് ലാത്തിച്ചാര്‍ജ്‌ജും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
ലാത്തിച്ചാര്‍ജ്‌ജിനെ തുടര്‍ന്ന് നാലു ഭാഗത്തേക്കും ചിതറി ഓടിയ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ചെന്ന് പോലീസ് മര്‍ദ്ദിച്ചു. മസ്‌ക്കറ്റ് ഹോട്ടലിന്റെ സമീപം പിഎംജിയില്‍ യുദ്ധ സമാനമായ അവസ്‌ഥയായിരുന്നു. ഇതിനിടയില്‍ കടകംപള്ളി സുരേന്ദ്രന്‍ അടക്കുമുള്ള നേതാക്കള്‍ അണികളെ ശാന്തമാക്കാന്‍ നേതാക്കള്‍ ഇതിനിടയില്‍ ശ്രമം നടത്തിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധവേദിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ പിന്നീട് ഇവരെ മാറ്റി.
സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ അല്ലാതിരുന്നതിനാല്‍ ബജറ്റ് അവതരണം ഒൗദ്യോഗികമായി അംഗീകാരമില്ലാത്തതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഇതിനിടയില്‍ ഭരണകക്ഷി അംഗങ്ങള്‍ കയ്യേറ്റത്തിന് മുതിര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷ വനിതാ എംഎല്‍എമാരും രംഗത്തെത്തി. സഭയ്ക്കുള്ളില്‍ സ്പീക്കറെ കടത്താതിരുന്നത് മൂലം ചേംബറില്‍ ഇരുന്നായിരുന്നു അദ്ദേഹം അനുമതി നല്‍കിയത്. സ്പീക്കറുടെ കസേര എടുത്ത് വെളിയില്‍ ഇടുകയും എടുത്തെറിയുകയും ചെയ്തു.
from kerala news edited
via IFTTT