ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം
Posted on: 13 Mar 2015
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഹെഡ് ഓഫ് കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് (Head of Corporate Support) അബ്ദുള്ള അലി അല്‍ മൊഹന്നദി (Abdulla Ali Al Muhannadi) ഖിയ ചെയര്‍മാന്‍ പി. മുഹമ്മദ് അബ്ദുറഹ്മാനു ബ്രോഷറിന്റെ കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു.പ്രസ്തുത ചടങ്ങില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണസര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ ജമാല്‍ ദര്‍ജാനി, ഇന്ത്യന്‍ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഖുതുബ്, ഖിയ ചീഫ് കോര്‍ഡിനേറ്റര്‍ സഫീര്‍ റഹ്മാന്‍, ഖിയ വൈസ് ചെയര്‍മാന്‍മാരായ ബഷീര്‍ ടി.കെ., അബ്ദുറഹ്മാന്‍ കെ.സി. തുടങ്ങിയവര്‍ സംബന്ധിച്ചു.
മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 8 വരെ ദോഹ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പ്രവാസി ഇന്ത്യന്‍ ടീമുകളില്‍നിന്ന് തിരഞ്ഞെടുത്ത എട്ടു ടീമുകള്‍ മാറ്റുരക്കും.ഖത്തറില്‍ അഖിലെന്ത്യ തലത്തില്‍ നടത്തുന്ന ഏക ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഖിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടന മികവു കൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും ഇതിനകം പ്രവാസി സമൂഹത്തിന്റെയും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും പ്രശംസ നേടിയിട്ടുണ്ട്.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT