121

Powered By Blogger

Thursday, 12 March 2015

സ്വിസ്സിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ ഹാശാആഴ്ച ശുശ്രൂഷകള്‍









സൂറിച്ച്: സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയിലെ ഹാശ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 27ന് (ഹോശാന ഞായാര്‍) ആരംഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിയ്ക്കും വൈകീട്ട് 6 മണിയ്ക്കും കുമ്പസാരം നടത്തുന്നതിനു സൗകര്യമുണ്ടായിരിക്കും. 1 മണിയ്ക്ക് പ്രാര്‍ത്ഥനയും തുടര്‍ന്ന് ഹോശാന ശുശ്രുഷകളും, വിശുദ്ധ കുര്‍ബാനയും നടക്കും.

ഏപ്രില്‍ 1 ന് പെസഹ കര്‍മ്മങ്ങള്‍ നടക്കും. വൈകിട്ട് 4ന് കുമ്പസാരവും തുടര്‍ന്ന് 5 മണിക്ക് ആരാധനയും ഹാശാ നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 8.30ന് പെസഹ അപ്പം മുറിയ്ക്കല്‍ ശുശ്രുഷ ഉണ്ടായിരിക്കും.


ദുഃഖ വെള്ളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 3ന് രാവിലെ 9.30ന് പ്രഭാത പ്രാര്‍ത്ഥനയോട് കൂടി ആരംഭിക്കും. 10.30ന് മണിക്ക് മൂന്നാം മണിക്കൂര്‍ പ്രാര്‍ത്ഥനയും 11.30ന് ഒന്നാം പ്രദക്ഷിണവും മറ്റു തിരുകര്‍മ്മങ്ങളും നടക്കും. 2.30 സ്ലീബാ വന്ദനം ആരംഭിക്കും. 3.30ന് രണ്ടാം പ്രദക്ഷിണവും അനുബന്ധ പ്രാര്‍ത്ഥനകളും തുടര്‍ന്ന് 4 മണിയ്ക്ക് കഞ്ഞി നേര്‍ച്ചയോടുകൂടി ശുശ്രൂഷകള്‍ സമാപിക്കും. ശനിയാഴ്ച 9.30 ന് ഹാശ നമസ്‌കാരവും 10 മണിക്ക് കുര്‍ബാനയും ഉണ്ടാകും.


ഇസ്റ്റര്‍ ദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ ഏപ്രില്‍ 5ന് തുടങ്ങും. 9.30ന് പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. 10.30ന് ഇസ്റ്റര്‍ ശുശ്രുഷകള്‍. ശേഷം 11.30ന് വിശുദ്ധ കുര്‍ബാന. 1.30 ന് വിശുദ്ധവാര കര്‍മ്മങ്ങള്‍ സ്‌നേഹവിരുന്നോടെ സമാപിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഫാ.കുര്യാക്കോസ് കൊള്ളന്നൂര്‍ - +41787918810

അവിരാച്ചന്‍ കാഞ്ഞിരക്കാട്ട് - +4369917146238

ഷാജി മുടകരയില്‍ - +41765966016


Venue for 29th March, Sunday & 1st April, Wednesday: Christkotholische Kirche, schlossraintsrase – 9, 5013 Niedergosgen


Venue for 3rd April, Good Friday & 5th April, Easter Sunday : Alte Reformierte Kirche, Berghaldentsrasse, 8057 Witikon, Zurich





വാര്‍ത്ത അയച്ചത് : ജോബി ആന്റണി










from kerala news edited

via IFTTT