121

Powered By Blogger

Thursday, 12 March 2015

മാണി എന്തോ പുലമ്പി കടന്നുപോയെന്ന് വി.എസ്‌; പ്രതിപക്ഷാംഗങ്ങള്‍ പുറത്തെത്തി









Story Dated: Friday, March 13, 2015 10:57



mangalam malayalam online newspaper

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ്‌ അവതരിപ്പിച്ചതായി പ്രഖ്യാപിക്കുകയും ബജറ്റ്‌ സഭയുടെ മേശപ്പുറത്ത്‌ വെക്കുകയും ചെയ്‌ത് ധനമന്ത്രി കെ.എം മാണി മീഡിയാ റൂമിലേയ്‌ക്ക് പ്രവേശിച്ചതോടെ സഭയ്‌ക്കുള്ളിലെ പ്രതിഷേധം അവസാനിപ്പിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ പുറത്തെത്തി. മാണിക്കെതിരെ മുദ്രാവാക്യം വിളികളുമായി സഭയില്‍ നിന്നും പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തിലെത്തി. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സഭയ്‌ക്കുള്ളില്‍ ഉണ്ടായ പ്രതിഷേധത്തെ കുറിച്ചും വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കയ്യേറ്റം ഉണ്ടായതിനെ കുറിച്ചും മാധ്യമങ്ങളോട്‌ സംസാരിച്ചു.


സഭയുടെ മൂലയിലിരുന്ന്‌ പോലീസുകാരന്‍ ചൂണ്ടിക്കാണിച്ച മൈക്കിലൂടെ എന്തോ പുലമ്പി മിസ്‌റ്റര്‍ മാണി കടന്നു പോയെന്ന്‌ വി.എസ്‌ ആരോപിച്ചു. ഇപ്പോള്‍ അദ്ദേഹം പത്രക്കാരുടെ റൂമില്‍ പോയി ശാന്തമായി ഇരുന്നു ബജറ്റ്‌ അവതരിപ്പിക്കുകയാണ്‌. സ്‌പീക്കര്‍ ഡയസില്‍ വരുകയോ സപീക്കറുടെ ഭാഗത്തു നിന്നുവേണ്ട സഭാ നടപടികളൊന്നും ഉണ്ടാവുകയോ നിയമസഭാ നടപടികള്‍ റെക്കോഡ്‌ ചെയ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌ കുറ്റപ്പെടുത്തി.


ഇരുപതില്‍പ്പരം എംഎല്‍എമാരെ നിര്‍ദയവും ക്രൂരവുമായി മര്‍ദിച്ച്‌ അവശരാക്കി. സലീഖ, കെ.കെ. ലതിക, ബിജിമോള്‍, ജമീല പ്രകാശം എന്നീ വനിതാ എം.എല്‍.എമാര്‍ പോലീസിന്റെ ക്രൂരമായ മര്‍ദനത്തിന്‌ ഇരയായി. ജമീല പ്രകാശത്തെ വാഹിദ്‌ എംഎല്‍എ എന്ന കോണ്‍ഗ്രസുകാരന്‍ മുട്ടുകൊണ്ട്‌ മുതുകിന്‌ ഇടിച്ച്‌ ജാതിപ്പേരു പറഞ്ഞ്‌ ആക്ഷേപിച്ചുവെന്നു വി.എസ്‌ പറഞ്ഞു. ഡൊമിനിക്‌ പ്രസന്റേഷനും ശിവദാസന്‍ നായരും ചേര്‍ന്നാണു മര്‍ദിച്ചത്‌. സിപിഐയുടെ അസംബ്ലി പാര്‍ട്ടി നേതാവ്‌ സി. ദിവാകരന്‍, അജിത്ത്‌, ശിവന്‍കുട്ടി, സലീഖ, ലതിക, ബിജിമോള്‍, ജമീല പ്രകാശ്‌, വി.വി. രാജേഷ്‌, സുനില്‍ കുമാര്‍, മുന്‍ സ്‌പീക്കര്‍ രാധാകൃഷ്‌ണന്‍, രാജു ഏബ്രഹാം തുടങ്ങിയവരെല്ലാം മര്‍ദനത്തിനിരയായെന്ന്‌ വി.എസ്‌ വ്യക്‌തമാക്കി.










from kerala news edited

via IFTTT