ഏപ്രില്‍ 25 നാണ് ഈ വര്‍ഷത്തെ സീസണ്‍ ലീഗ് ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ഏപ്രില്‍ 18 നു ഉദ്ഘാടന മത്സരത്തില്‍ കലാകായിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ പ്രമുഖ ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കുന്ന 2015 ലീഗ് മത്സരങ്ങള്‍ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രധാന ടീമുകള്‍ സംയുക്തമായാണ് നടത്തുന്നത്. അതിന്റെ നടത്തിപ്പിനായി വിവിധ ടീമുകളുടെ സംയുക്തമായ ഒരു കമ്മിറ്റി നിലവില്‍ വന്നു,
പ്രസിഡന്റ് .ജിന്‍സ് ജോസഫ്( ടീം പാക്കേര്‍ഴ്‌സ്), വൈസ് പ്രസിഡന്റ്.ആശിഷ് തോമസ് (ടീം മില്ലിനിയം) സെക്രട്ടറി സാബിന്‍ ജേക്കബ് (ടീം ഫ്‌ലേമിംഗ് ൈടഗേര്‍ഴ്‌സ്) ജോയിന്റ്‌സെക്രട്ടറി ജോസ് ജോസഫ് ( ടീം പാക്കേര്‍ഴ്‌സ്) ട്രഷറര്‍ ഷൈജു ജോസ് (ടീം ൈസ്ട്രക്കേര്‍സ് ) ജോയിന്റ് ട്രഷറര്‍ ക്രിസ്‌ടോ എബ്രഹാം (ടീം കിങ്ങ്‌സ് ) ഗെയിം കോഓര്‍ഡിനേറ്റര്‍സ് സ്വരൂപ് (ടീം ടസ്‌കേര്‍സ്) അരുണ്‍ ജോണ്‍ തോമസ് (ടീം ഫ്‌ലേമിംഗ് ൈടഗേര്‍ഴ്‌സ്) പിആര്‍ഒ ജോജോ കൊട്ടാരക്കര (ടീംസ്‌ട്രൈക്കേര്‍സ്) ജസ്റ്റിന്‍ ജോസഫ് (ടീം മില്ലിനിയം).
ഏപ്രില്‍ 18 നു നടക്കുന്ന ഉദ്ഘാടന മത്സരത്തിലും തുടര്‍ന്നു ഏപ്രില്‍ 25 നു ആരംഭിക്കുന്ന സീസണ്‍ ലീഗ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് എല്ലാ മലയാളികളെയും സ്വാഗതം ചെയുന്നതായി പി ആര്‍ ഒ ജോജോ കൊട്ടാരക്കര പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോജോ കൊട്ടാരക്കര - 3474650457
from kerala news edited
via IFTTT