121

Powered By Blogger

Thursday, 12 March 2015

ബജറ്റ്‌ അവതരിപ്പിച്ചാല്‍ മാണിക്ക്‌ ഒരു പവന്‍ സമ്മാനം; സിന്ധുവിന്റെ പോസ്‌റ്റ്









Story Dated: Thursday, March 12, 2015 05:48



mangalam malayalam online newspaper

കൊച്ചി: ബാര്‍കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെയും യുവമോര്‍ച്ചയുടേയും എതിര്‍പ്പിനെ അതിജീവിച്ച്‌ ബജറ്റ്‌ അവതരിപ്പിച്ചാല്‍ ധനമന്ത്രി കെ എം മാണിക്ക്‌ ഒരു പവന്‍ നല്‍കുമെന്ന്‌ വാഗ്‌ദാനവുമായി മുന്‍ സിപിഎം വനിതാ നേതാവും നിലവില്‍ കോണ്‍ഗ്രസ്‌ സഹയാത്രികയുമായി മാറിയിട്ടുള്ള സിന്ധുജോയി.


ഫേസ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ സിന്ധുജോയി ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളത്‌. ഒരു ഉഗ്രന്‍ സമരം കാണന്‍ കുറെ നാളായി കാത്തിരിക്കുകയാണെന്നും ഇന്നുണ്ടാകും നാളെ ഉണ്ടാകും എന്നോര്‍ത്ത്‌ കാത്തുകാത്തിരുന്നു മടുത്തെന്നും സിന്ധു കുറിച്ചു. സംഭവം ഇങ്ങിനെയായിരിക്കെ അതാ വരുന്നു ഒരു അടിപൊളി സമരം. അതുകൊണ്ട്‌ തന്നെ നാളെ നടക്കാന്‍ പോകുന്ന സംഭവ വികാസങ്ങളെ വളരെ പ്രതീക്ഷയോടെയാണ്‌ കാത്തിരിക്കുന്നതെന്ന്‌ അവര്‍ കുറിച്ചിട്ടുണ്ട്‌.


സംഭവങ്ങള്‍ ഉഷാറാക്കാന്‍ സിന്ധുവിന്റെ വക മാണിസാറിനൊരു സുവര്‍ണ്ണ വാഗ്‌ദാനവുമുണ്ട്‌. എതിര്‍പ്പുകളെ മറികടന്ന്‌ ബജറ്റ്‌ അവതരിപ്പിച്ചാല്‍ ഒരു പവന്‍ നല്‍കാം എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. മാണിക്കെതിരേ ഫേസ്‌ബുക്കില്‍ പറക്കുന്ന അനേകം പോസ്‌റ്റുകള്‍ക്കിടയിലാണ്‌ സിന്ധുവിന്റെ പോസ്‌റ്റും വന്നിരിക്കുന്നത്‌.










from kerala news edited

via IFTTT