121

Powered By Blogger

Thursday, 12 March 2015

സഭ കലാപഭൂമിയായി; കണ്ടത് ചരിത്രത്തിലെ വലിയ പ്രതിഷേധം









Story Dated: Friday, March 13, 2015 09:58



mangalam malayalam online newspaper

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാര്‍ച്ച് 13. ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയുടെ ചരിത്രത്തിലെ നാണക്കേടിന്റെ ദിനമായി. മാണിയെ തടയുമെന്ന പ്രതിപക്ഷവും എന്തുവില കൊടുത്തും ബജറ്റ് അവതരിപ്പിക്കുമെന്ന സര്‍ക്കാരും വാശിപിടിച്ചതോടെ നിയമസഭയും പരിസരവും യുദ്ധഭൂമിയായി.


സ്പീക്കറുടെ ഡയസില്‍ കയറി കസേര വലിച്ചെറിയുക, മൈക്കും കമ്പ്യൂട്ടറും തകര്‍ക്കുക, സ്പീക്കറെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുക തുടങ്ങിയ ശക്തമായ സമരമാര്‍ഗമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ബജറ്റുമായി സഭയില്‍ എത്തിയ മാണിയെ ആദ്യം തടഞ്ഞ് തിരിച്ചയക്കാനും പ്രതിപക്ഷത്തിനു കഴിഞ്ഞു. എന്നാല്‍ പിന്‍വാതിലിലൂടെ എത്തിയ മാണി വാച്ച് ആന്റ് വാര്‍ഡിന്റെയും ഭരണപക്ഷത്തിന്റെയും സുരക്ഷാ വലയത്തിനുള്ളില്‍ നിന്ന് ബജറ്റിന്റെ ആമുഖ പ്രസംഗം നടത്തി ബജറ്റ് സഭയില്‍ വച്ചു. ബജറ്റ് അവതരിപ്പിക്കുമെന്ന സര്‍ക്കാരിന്റെ വാദം സാങ്കേതികമായി വിജയിച്ചുവെങ്കിലും മാണിയെ ഇരിപ്പിടത്തില്‍ ഇരുത്താനോ സ്പീക്കറെ ഡയസില്‍ ഇരിക്കാനോ അനുവദിക്കാതെ പ്രതിപക്ഷവും വിജയിച്ചു. ഇരുകൂട്ടരും വിജയിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അപമാനഭാരത്തില്‍ തലകുനിഞ്ഞു.


അതിനിടെ, പ്രതിപക്ഷ വനിതാ അംഗങ്ങളെ യു.ഡി.എഫിലെ പുരുഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായും ആരോപണം ഉയര്‍ന്നു. കെ.കെ ലതികയെ എം.എ വാഹിദ് എം.എല്‍.എ പിടിച്ചുതള്ളുന്നത് നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. ലതിക നിലത്തുവീണു. ജമീല പ്രകാശത്തെ ശിവദാസന്‍ നായര്‍ തള്ളിമാറ്റി. മാണിയെ തടയാന്‍ നിയോഗിച്ച അഞ്ച് വനിതാ ചാവേറുകളെ യു.ഡി.എഫ് അംഗങ്ങള്‍ വളഞ്ഞുവച്ചു. ബിജിമോളെ ഷിബു ബേബിജോണ്‍ ഉപരോധത്തിലാക്കി.


പ്രതിഷേധത്തിനിടെ ബജറ്റ് അവതരണം തുടങ്ങിയതോടെ വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരുപറ്റം എം.എല്‍.എമാര്‍ രോഷാകുലരായി. മുണ്ടും മടക്കികുത്തി കസേരകള്‍ക്കു മുകളിലൂടെ നടന്ന് മാണിയുടെ അടുത്തെത്താന്‍ അവര്‍ ശ്രമിച്ചുവെങ്കിലും വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു. ഉന്തും തള്ളിനിടെ ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വാച്ച് ആന്റ് വാര്‍ഡിനും പരുക്കേറ്റു. ഷീജ ബീഗം, നവീന്‍ രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ തലയ്ക്കാണ് പരുക്ക്.


പ്രതിഷേധം ഭയന്ന് വ്യാഴാഴ്ച രാത്രി നിയമസഭയില്‍ തന്നെ തങ്ങിയ മാണിയെയും കൂട്ടരെയും നേരിടാന്‍ പ്രതിപക്ഷവും സഭയില്‍ കഴിഞ്ഞുകൂടി. സഭയില്‍ നാടകവും കലാപരിപാടികളുമായി രാത്രി തള്ളിനീക്കിയ പ്രതിപക്ഷം രാവിലെ തന്നെ നടുത്തളത്തില്‍ ഇറങ്ങി ബഹളം ആരംഭിച്ചിരുന്നു.










from kerala news edited

via IFTTT