Story Dated: Thursday, March 12, 2015 05:06
മതുറ: അയോദ്ധ്യാ പ്രശ്‌നം ഉള്‍പ്പെടെ വര്‍ഗ്ഗീയ കലാപത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ മുസ്‌ളീം ഗ്രാമത്തില്‍ ക്ഷേത്രം പണിതവര്‍ക്ക് സര്‍ക്കാരിന്റെ ആദരം. മതുറ ജില്ലയിലെ സഹാര്‍ ഗ്രാമത്തിലാണ് സാമുദായിക ഐക്യം മുന്‍ നിര്‍ത്തി മുസ്‌ളീങ്ങളുടെ നേതൃത്വത്തില്‍ അമ്പലം പണിതത്. ഇതിന് മുന്‍കയ്യെടുത്തവരെ ആദരിക്കാന്‍ ഒരുങ്ങുകയാണ് സംസ്‌ഥാന സര്‍ക്കാര്‍.
ഇത് പ്രശംസനീയമായ ഒരു കാര്യമാണെന്നും അവരെ അനുമോദിക്കുമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാഗ്‌ളാ ഗജായി പ്രദേശത്ത് അജ്‌മല്‍ അലി ഷെയ്‌ഖിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം പണിതത്. സാമൂദായിക ഐക്യം അരിക്കിട്ടുറപ്പിക്കാനും സ്വന്തം ഗ്രാമത്തില്‍ തന്നെ സ്‌ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താനുമാണ് ക്ഷേത്രം പണിതതെന്ന് ഇയാള്‍ വ്യക്‌തമാക്കി.
ക്ഷേത്രത്തില്‍ ആദ്യമായി ദീപം തെളിഞ്ഞപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചെന്നും ഇത് ഈ പ്രദേശത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണെന്നും ഷെയ്‌ഖ് പറഞ്ഞു. ഹോളി ആഘോഷത്തിനിടയില്‍ ആഴിയിലൂടെ നടന്ന സുനില്‍ പാണ്ഡ, ഹീരാലാല്‍ എന്നീ പുരോഹിതന്മാരെയും ആദരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇവരെ യാഷ് ഭാരതി പുരസ്‌ക്കാരത്തിന് പരിഗണിക്കുകയും പ്രത്യേകം പ്രത്യേകമായി നടക്കുന്ന ചടങ്ങുകളില്‍ ആദരിക്കുകയും ചെയ്യുമെന്ന് അഖിലേഷ് പറഞ്ഞു.
from kerala news edited
via IFTTT