121

Powered By Blogger

Thursday, 12 March 2015

പ്രതിഷേധത്തിനിടെ വി.ശിവന്‍കുട്ടിയ്‌ക്കും കെ.അജിത്തിനും ദേഹാസ്വാസ്‌ഥ്യം









Story Dated: Friday, March 13, 2015 09:44



mangalam malayalam online newspaper

തിരുവനന്തപുരം : ധനമന്തി കെ.എം മാണിയ്‌ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വി.ശിവന്‍കുട്ടി എം.എല്‍.എയ്‌ക്ക് ദേഹാസ്വാസ്‌ഥ്യം. നിയമസഭയിലെ കയ്യാങ്കളിയ്‌ക്കിടെ തളര്‍ന്നു വീണ എം.എല്‍.എയെ പ്രതിപക്ഷാംഗങ്ങള്‍ താങ്ങിപ്പിടിച്ച്‌ ബഞ്ചില്‍ കിടത്തി. തുടര്‍ന്ന്‌ ഡോക്‌ടര്‍മാരെത്തി അദ്ദേഹത്തിന്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയി. തൊട്ടു പിന്നാലെ കെ.അജിത്‌ എം.എല്‍.എയും കെ.ടി സലീഖയും സഭയില്‍ തളര്‍ന്നു വീണു. ഇവരെയും ആശുപത്രിയിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്‌.


ഇതിനിടെ, പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ ഭരണപക്ഷാംഗങ്ങള്‍ കയ്യേറ്റം ചെയ്‌തുവെന്ന പരാതിയും സഭയില്‍ ഉയര്‍ന്നിട്ടുണ്ട്‌. ഗീതാ ഗോപി എം.എല്‍.എ പ്രതിഷേധത്തിനിടെ നിലത്തു വീണു. ജമീലാ പ്രകാശത്തെ തള്ളിമാറ്റി. കെ.കെ ലതികയെ കയ്യേറ്റം ചെയ്‌തു.


നിയമസഭയ്‌ക്കുള്ളില്‍ ശക്‌തമായ പ്രതിപക്ഷ പ്രതിഷേധമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.സ്‌പീക്കറുടെ കസേരയു കമ്പ്യൂട്ടറും കസേരയും തകര്‍ന്നു. പ്രതിപക്ഷാംഗങ്ങള്‍ മാണിയ്‌ക്കു നേരെ പ്ലക്കാര്‍ഡുകള്‍ വലിച്ചെറിഞ്ഞു.










from kerala news edited

via IFTTT

Related Posts:

  • ബെല്‍ഫാസ്റ്റില്‍ ക്രിസ്മസ് ആഘോഷിച്ചു ബെല്‍ഫാസ്റ്റില്‍ ക്രിസ്മസ് ആഘോഷിച്ചുPosted on: 28 Dec 2014 ബെല്‍ഫാസ്റ്റ്: സീറോ മലബാര്‍ ഡൗ ആന്റ് കോണര്‍ രൂപതയിലെ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഹോളി സ്പിരിറ്റ് പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു.കരോള്‍ മത്സരത്തോടെ ആരംഭ… Read More
  • ബാബു കുഴിമറ്റത്തിന് സ്വീകരണം നല്‍കി ബാബു കുഴിമറ്റത്തിന് സ്വീകരണം നല്‍കിPosted on: 28 Dec 2014 ഫഹാഹീല്‍ : കഥാരചനയുടെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബാബു കുഴിമറ്റത്തിന് പ്രതിഭ കുവൈത്ത് സ്വീകരണം നല്‍കി. പ്രേമന്‍ ഇല്ലത്ത് ആധ്യക്ഷ്യം വഹിച്ചു. ഡോ. നന്ദകുമാര്‍ മ… Read More
  • അംഗല മെര്‍ക്കല്‍ ടൈംസ് പെഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബര്‍ലിന്‍: വര്‍ഷത്തിന്റെ വ്യക്തിയായി ടൈം മാഗസിന്‍ ജര്‍മന്‍ ചാന്‍സലര്‍ ഡോ. അംഗല മെര്‍ക്കലിനെ തെരഞ്ഞെടുത്തു. ഉക്രെയ്ന്‍ പ്രശ്ത്തിന്റെയും ഇസ്ലാമിസ്റ്റ് ഭീകരതയുടെയും പശ്ചാത്തലത്തില്‍ സ്വീകരിച്ച നിലപാടുകള്‍ പരിഗണിച്ചാണിത്.ഉക… Read More
  • കലകുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു കലകുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തുPosted on: 28 Dec 2014 കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് മുപ്പത്തിയാറാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളങ്ങള്‍ പുരോഗമിക്കുന്നു. വി… Read More
  • ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തന സംഗമം ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തന സംഗമംPosted on: 28 Dec 2014 ദോഹ : ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക ഘടകത്തിന്റെ പ്രവര്‍ത്തനസംഗമം സമാപിച്ചു. മന്‍സൂറ ഫര്‍ടണേറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ … Read More