Story Dated: Thursday, March 12, 2015 05:43

തിരുവനന്തപുരം : ബജറ്റ് അവതരണത്തിന് എതിരെയുള്ള നിയമസഭാ ഉപരോധം പ്രതിരോധിക്കാന്‍ തലസ്‌ഥാനത്ത് പോലീസിനെ വിന്യസിച്ചു തുടങ്ങി. അഞ്ച് എസ്.പിമാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2500 പോലീസുകാരെ നഗരത്തില്‍ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. അക്രമം ഉണ്ടായാല്‍ ശക്‌തമായി നേരിടുമെന്ന് ഐജി മനോജ് എബ്രഹാം പ്രതികരിച്ചു. മന്ത്രിമാരെയും എംഎല്‍എമാരെയും സുരക്ഷിതമായി സഭയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ബജറ്റ് അവതരണം വരെ നിയമസഭയില്‍ പ്രവേശിക്കുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഭാ വളപ്പിലേയ്‌ക്ക് മാധ്യമപ്രവര്‍ത്തകരെയും കയറ്റിവിടുന്നില്ല. സഭയ്‌ക്ക് പുറത്ത് എല്‍ഡിഎഫ്- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധം കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പ്രതിപക്ഷാംഗങ്ങള്‍ സഭയ്‌ക്കുള്ളില്‍ കുത്തിയിരിക്കുകയാണ്. നിയമസഭാ ഹാളിന്റെ അഞ്ച് കവാടങ്ങളും പ്രതിപക്ഷം ഉപരോധിക്കും. മാണിയെ സഭയ്‌ക്കുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കുകയാണ് ലക്ഷ്യം. അതേസമയം, കനത്ത സുരക്ഷയില്‍ ബജറ്റിന്റെ അവസാനവട്ട മിനുക്കു പണികളിലാണ് കെ.എം മാണി.
from kerala news edited
via
IFTTT
Related Posts:
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ഒന്നാം പ്രതി ലതീഷ് കീഴടങ്ങി Story Dated: Monday, December 22, 2014 02:28p krishnapillai തൃശ്ശൂര്‍ : കണ്ണാര്‍ക്കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഒന്നാം പ്രതി ലതീഷ് ചന്ദ്രന് കീഴടങ്ങി. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി ആര്.കെ ജയരാജന്… Read More
കേരളത്തിലെ മതപരിവര്‍ത്തനം: നടപടി എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് വെങ്കയ്യ നായിഡു Story Dated: Monday, December 22, 2014 02:46ന്യൂഡല്‍ഹി: കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടി എടുക്കേണ്ടത് കേരള സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല. മതപരി… Read More
കേരളത്തില്‍ ഉണ്ടായത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ചെന്നിത്തല Story Dated: Monday, December 22, 2014 03:19തിരുവനന്തപുരം : കേരളത്തില്‍ ഉണ്ടായത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ … Read More
രണ്ട് മന്ത്രിമാര്‍ക്ക് കൂടി കോഴ നല്‍കിയെന്ന് ബിജു രമേശ് Story Dated: Monday, December 22, 2014 03:01തിരുവനന്രപുരം: ബാര്‍ കോഴ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുകൂടി കോഴ നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തി. കെ എം … Read More
പമ്പ സ്പെഷ്യല്‍ സര്‍വീസല്ലെന്ന് കെ.എസ്.ആര്.ടി.സി സര്‍ക്കുലര്‍ Story Dated: Monday, December 22, 2014 03:23തിരുവനന്തപുരം: പമ്പ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് സ്ത്രീകളെ ഇറക്കിവിട്ടത് നിയമവിരുദ്ധമാണെന്ന് കെ.എസ്.ആര്.ടി.സി. പമ്പയിലേക്കുള്ളത് സ്പെഷ്യല്‍ സര്‍വീസല്ലെന്ന് വ്യക്തമ… Read More