Story Dated: Thursday, March 12, 2015 05:38
ന്യൂഡല്‍ഹി: ഏറെ ചര്‍ച്ചാവിഷയമായി മാറിയിട്ടുള്ള ഡല്‍ഹി കൂട്ടബലാത്സംഗ കേസിനെ പരാമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യയുടെ മകള്‍'ക്ക് മറുപടിയുമായി 'യുകെയുടെ മകള്‍' ഡോക്യുമെന്ററിയുമായി ഇന്ത്യാക്കാരന്‍. ദിനംപ്രതി യുകെയില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ വിഷയമാക്കി ഹര്‍വീന്ദര്‍ സിംഗ് എന്നയാളാണ് ഡോക്യുമെന്ററിയുമായി എത്തിയിട്ടുള്ളത്. ദിവസേനെ യുകെയില്‍ 250 പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്നുണ്ടെന്നാണ് ഡോക്യുമെന്ററി പറയുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി 2012 ഡിസംബര്‍ 16 ന് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ലെസ്ലി ഉദ്ദീന്‍ എന്ന ബ്രിട്ടീഷുകാരിയാണ് 'ഇന്ത്യയുടെ മകള്‍' ചെയ്‌തത്. തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ അഭിമുഖം ഉള്‍പ്പെടുന്ന ബിബിസി ഡോക്യുമെന്ററി അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് ഇതിന് ബദലുമായി ഇന്ത്യാക്കാരന്‍ രംഗത്ത് വന്നത്. ലെസ്ലി ഉദ്ദീന്റെ ഡോക്യുമെന്ററി അന്താരാഷ്‌ട്ര സമൂഹത്തില്‍ ബലാത്സംഗക്കാരുടെ നാട് എന്ന നിലയില്‍ ഇന്ത്യയ്‌ക്ക് മോശം പേര് നല്‍കുന്നുണ്ടെന്ന വിമര്‍ശനം കണക്കിലെടുത്താണ് ഇന്ത്യയുടെ മകള്‍ക്ക് യുകെയുടെ മകളെ ക്കൊണ്ട് മറുപടിയുമായി ഇന്ത്യാക്കാരന്‍ എത്തിയത്. പാശ്‌ചാത്യരാജ്യങ്ങളിലെ സ്‌ഥിതി ഇതിനേക്കാള്‍ മോശമാണെന്നും പറയുന്നുണ്ട്.
യു കെ യിലെ 10 ശതമാനം സ്‌ത്രീകളും തങ്ങള്‍ ലൈംഗികപീഡനത്തിന് ഇരയാക്കപ്പെട്ടതായി പറഞ്ഞെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു. സ്‌ത്രീകള്‍ തന്നെയാണ് ബലാത്സംഗത്തിന് കാരണക്കാരെന്ന് ബ്രിട്ടനിലെ മൂന്നിലൊന്നു പേരും പറയുന്നുണ്ട്. ബ്രിട്ടണില്‍ ബലാത്സംഗത്തില്‍ ആള്‍ക്കാര്‍ കൊല്ലപ്പെടാത്തതിന് കാരണം യു കെ വനിതകള്‍ ബലാത്സംഗത്തെ എതിര്‍ക്കുന്നില്ലാത്തതിനാലാല്‍ ആണെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു. യുകെയിലെ ഇരകളില്‍ എല്ലാവര്‍ക്കും നീതി കിട്ടുന്നില്ലെന്നും ഇതില്‍ പറയുന്നുണ്ട്. ബലാത്സംഗം എന്നത് ഒരു ആഗോള പ്രശ്‌നമാണെന്നും ഡല്‍ഹി സംഭവം പോലെയുള്ളവ ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നുണ്ടെന്നും ഡോക്യുമെന്ററിയില്‍ ഹര്‍വീന്ദര്‍ പറയുന്നുണ്ട്.
from kerala news edited
via IFTTT