121

Powered By Blogger

Thursday, 12 March 2015

ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹം വാര്‍ഷികയോഗം നടത്തി








ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹം വാര്‍ഷികയോഗം നടത്തി


Posted on: 12 Mar 2015







ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ സമൂഹത്തിന്റെ വാര്‍ഷികയോഗം മറ്യോഡല്‍ഹൈം സെന്റ് അന്തോണിയൂസ് പള്ളി ഹാളില്‍ നടത്തി.യോഗത്തില്‍ ഫാ.ടോം മുളഞ്ഞനാനി മോഡറേറ്ററായി യോഗപരിപാടികള്‍ നിയന്ത്രിച്ചു. ഇടവക വികാരി ഫാ.ദേവദാസ് പോള്‍ സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. ഫാ. ടോം യോഗപരിപാടികള്‍ വിവരിച്ച് ആമുഖ സന്ദേശം നല്‍കി.

സി. റോസിറ്റ എഫ്.സി.സി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇടവക പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും, സുനില്‍ ആന്റണി വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. ആന്റണി കൈനിക്കര സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചു. അംഗങ്ങളുടെ സംശയങ്ങള്‍ക്ക് അച്ചനും കമ്മറ്റിയംഗങ്ങളുംമറുപടി നല്‍കി, ഇടവകയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കമ്മിറ്റിയംഗങ്ങളുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി

പരിപാടികളോട് സഹകരിച്ച് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രസിഡന്റ് ജോയി സെബാസ്റ്റ്യന്‍ പുത്തന്‍പറമ്പില്‍ നന്ദിയര്‍പ്പിച്ചു.


തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ സുനില്‍ ആന്റണി, ജോസഫ് ഫിലിപ്പോസ്, ഗ്രേസി പള്ളിവാതുക്കല്‍, സി. ഫ്ലോറിന്‍ സി. എസ്. എന്‍, ബിജന്‍ കൈലാത്ത്, ആന്റണി കൈനിക്കര എന്നിവരെ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുത്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഫാ. ടോം ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ദേവദാസച്ചന്‍പരിപാടികള്‍ മോഡറേറ്റു ചെയ്ത ടോം അച്ചനും, എല്ലാ കമ്മറ്റിയംഗങ്ങള്‍ക്കും ഇടവകസമൂഹത്തിനും നന്ദി രേഖപ്പെടുത്തി ആശംസകള്‍ അര്‍പ്പിച്ചു.





ജോസ് കുമ്പിളുവേലില്‍












from kerala news edited

via IFTTT