'പ്രവാസിക്കൊരു വീട്' സംഘാടകസമിതി രൂപീകരിച്ചു
Posted on: 13 Mar 2015
ദോഹ: സ്വന്തമായൊരു വീട് സ്വപ്‌നം മാത്രമായ ഖത്തറിലെ പാവപ്പെട്ട പ്രവാസികള്‍ക്കുവേണ്ടി ഇന്‍ഡസ്ട്രിയല്‍ ഏരിയ കെ എം സി സി നടപ്പിലാക്കുന്ന 'പ്രവാസിക്കൊരുവീട്' പദ്ധതിയുടെ സംഘാടക സമിതി രൂപീകരിച്ചു. ഹിലാലിലെ കെ എം സി സി ഓഫീസില്‍ നടന്ന രൂപീകരണ യോഗം കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുഹമ്മ്ദ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് പി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. വി സി ഇഖ്ബാല്‍, നാദാപുരം, കെ മുഹമ്മദ് ഈസ, അബ്ദുന്നാസര്‍ നാച്ചി, നിഅ്മത്തുള്ള കോട്ടക്കല്‍, സലീം നാലകത്ത്, കെ എസ് ഉദുമ, തായമ്പത്ത് കുഞ്ഞാലി, എ പി അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് പട്ടാമ്പി, കെ എസ് ഉദുമ പ്രസംഗിച്ചു. നവാസ് ലത്വീഫി പ്രാര്‍ത്ഥന നടത്തി. കെ പി അര്‍ഷാദ് സ്വാഗതവും ലത്തീഫ് പാതിരപ്പറ്റ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി പാറക്കല്‍ അബ്ദുള്ള, പി എസ് എച്ച് തങ്ങള്‍, എം പി ഷാഫി ഹാജി, പി കെ അബ്ദുള്ള, സൈനുല്‍ ആബിദീന്‍, എ പി അബ്ദുര്‍റഹ്മാന്‍, തായമ്പത്ത് കുഞ്ഞാലി, ഷംസുദ്ദീന്‍ ഒളകര, ഡോ. സമീര്‍ മൂപ്പന്‍, സ്വാലിഹ് ബേക്കല്‍, ബാബുക്ക ബേപ്പൂര്‍, എന്‍ കെ അബ്ദുല്‍വഹാബ്, ഫൈസല്‍ ഹുദവി (രക്ഷാധികാരികള്‍), എസ് എ എം ബഷീര്‍ (ചെയര്‍മാന്‍), മുഹമ്മദ് പേരാമ്പ്ര (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ മുഹമ്മദ് ഈസ, നിഅ്മത്തുള്ള കോട്ടക്കല്‍, അലി പള്ളിയത്ത്, ജി പി കുഞ്ഞാലിക്കുട്ടി, സി കെ അഷ്‌ക്കറലി, എന്‍ കെ യൂസഫ് (വൈസ് ചെയര്‍മാന്‍) അബ്ദുന്നാസര്‍ നാച്ചി (ജനറല്‍ കണ്‍വീനര്‍) അര്‍ഷാദ് കെ പി, ലത്തീഫ് പാതിരപ്പറ്റ, എ സി സലാം, നഹാസ് ബാലുശ്ശേരി, ഇസ്മായില്‍ ദേവര്‍കോവില്‍ (കണ്‍വീനര്‍മാര്‍), സമദ് നരിപ്പറ്റ (ട്രഷറര്‍), മൂസ്സകുറുങ്ങോട്ട് (ഫിനാന്‍സ് ചെയര്‍മാന്‍) അബ്ദുര്‍റസാഖ് തെയ്യാല ( കണ്‍വീനര്‍), എന്‍.ടി റഷീദ് (സപ്ലിമെന്റ് ചെയര്‍മാന്‍), ഹംസ കരിയാട് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT