ഷിക്കാഗോ കെ.സി.എസ്. കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ പ്രവര്‍ത്തനോദ്ഘാടനം
Posted on: 13 Mar 2015
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനകളായ കിഡ്‌സ് ക്ലബ് - കെ.സി.ജെ.എല്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി നിര്‍വഹിച്ചു. കെ.സി.എസ്. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. ഷൈല മുല്ലപ്പള്ളില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കുട്ടികള്‍ക്കായി വിവിധതരത്തിലുള്ള ഗെയിംസും പിസാ പാര്‍ട്ടിയും നടത്തി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷനും നടത്തപ്പെട്ടു.
കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്ററുമാരായ ഷാനില്‍ വെട്ടിക്കാട്ട്, സമയ തേക്കുംകാട്ടില്‍, അനിത പണയപറമ്പില്‍, ഷൈല മുല്ലപ്പള്ളില്‍, ആന്റണി വല്ലൂര്‍, കെ.സി.ജെ.എല്‍. കോര്‍ഡിനേറ്ററുമാരായ നീന പോട്ടൂര്‍, സുമ ഐക്കരപറമ്പില്‍, എല്‍സമ്മ പൂഴിക്കുന്നേല്‍, സിബു കുളങ്ങര, സ്റ്റീഫന്‍ ഒറ്റയില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് : ജോസ് കണിയാലി
from kerala news edited
via IFTTT