Story Dated: Thursday, March 12, 2015 05:54
കോട്ട: വിവാഹ സല്‍ക്കാരത്തിന് 'പൂരി'യുണ്ടാക്കുന്നതില്‍ താമസം നേരിട്ടു എന്നാരോപിച്ച് പാചകക്കാരനെ വരന്റെ സഹോദരന്‍ തല്ലിക്കൊന്നു. രാജസ്‌ഥാനിലെ കോട്ടയില്‍ കിഷോര്‍പുര എന്ന സ്‌ഥലത്താണ് സംഭവം. സംഭവത്തില്‍ വരന്റെ സഹോദരന്‍ ഉമര്‍ ഗോഷിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വിവാഹ സല്‍ക്കാരത്തിന് ഇടയില്‍ തങ്ങള്‍ക്ക് പൂരി ലഭിച്ചില്ല എന്ന ആരോപണവുമായി പലരും ഗോഷിനെ സമീപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സുഭാഷ് ചന്ദ്ര ജെയ്‌ന്‍(65)ന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സംഭവം നടന്ന് 12 മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് ജെയ്‌ന്റെ മൃതശരീരം കണ്ടെത്തി. ജെയ്‌ന്റെ കഴുത്തിലും നെഞ്ചിലും മാരകമായി മുറിേവറ്റിരുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
from kerala news edited
via IFTTT