121

Powered By Blogger

Thursday, 12 March 2015

തലസ്‌ഥാനം യുദ്ധ സമാനം; സഭയ്‌ക്കുള്ളില്‍ കയ്യാങ്കളി; പുറത്ത്‌ പ്രവര്‍ത്തകര്‍ അക്രമാസക്‌തരായി









Story Dated: Friday, March 13, 2015 10:25



mangalam malayalam online newspaper

തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ്‌ അവതരണം തടസപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയമസഭയ്‌ക്ക് അകത്തും പുറത്തും അരങ്ങേറിയത്‌ നാടകീയമായ രംഗങ്ങള്‍. യുദ്ധ സമാനമായ അന്തരീക്ഷമാണ്‌ നഗരത്തില്‍ നിലനില്‍ക്കുന്നത്‌. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പോലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന്‌ പോലീസ്‌ ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി.


പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും ഇവയൊന്നും പൂര്‍ണ്ണതയിലെത്തിയില്ല. അക്രമാസക്‌തരായ പ്രവര്‍ത്തകര്‍ സഭയ്‌ക്ക് വെളിയില്‍ മുദ്രാവാക്യം വിളികളുമായി പോലീസിനുനേരെ തിരിഞ്ഞു. ഇതിനിടെ, പ്രതിഷേധം കണക്കിലെടുത്ത്‌ പിണറായി വിജയനെ ഒരു വിഭാഗം നേതാക്കള്‍ ഇടപെട്ട്‌ സ്‌ഥലത്തു നിന്നും മാറ്റി.


സഭയ്‌ക്കുള്ളിലെ പ്രതിഷേധത്തെ തുടര്‍ന്ന്‌ ആറ്‌ എം.എല്‍.എമാരെ ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ക്ക്‌ സഭ വിടേണ്ടി വന്നു. സ്‌പീക്കറുടെ ചേംബറില്‍ എത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ സ്‌പീക്കറുടെ കമ്പ്യൂട്ടറും കസേരയും തകര്‍ത്തു. തുടര്‍ന്ന്‌ കൂടുതല്‍ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ സ്‌ഥലത്തെത്തി സുരക്ഷ ഏറ്റെടുത്തുവെങ്കിലും പ്രതിഷേധം തുടരുകയാണ്‌.










from kerala news edited

via IFTTT