Story Dated: Thursday, March 12, 2015 05:15
ജബല്‍പൂര്: തൊണ്ണൂറു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ 52കാരന് കോടതി ജീവപര്യന്തം തടവിനു വിധിച്ചു. പ്രായാധിക്യം കീഴ്‌പെടുത്തിയ വിധവയായ വൃദ്ധയെ മാനഭംഗപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് അഞ്ചുവര്‍ഷത്തെ അധിക തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
മദ്യപിച്ച് ലക്കുകെട്ടാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 രാത്രിയാണ് സംഭവം. വൃദ്ധയെ മാനഭംഗത്തിന് ഇരയാക്കിയ പ്രതി അവരുടെ കാലില്‍ പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അയല്‍വാസികളാണ് വൃദ്ധയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്.
from kerala news edited
via IFTTT