Story Dated: Thursday, March 12, 2015 10:36
ന്യൂഡല്‍ഹി: സമയക്രമം പാലിക്കാത്തതും അസൗകര്യങ്ങളും തുടര്‍ക്കഥയായതു കാരണം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയെ അത്ര വിശ്വാസം പോര എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, ഉദ്യോഗാര്‍ത്ഥികളും എയര്‍ ഇന്ത്യയെ തഴഞ്ഞോ? അടുത്തിടെ കമ്പനി പ്രസിദ്ധീകരിച്ച ഒരു തൊഴില്‍ പരസ്യത്തിന് ലഭിച്ച പ്രതികരണം സൂചിപ്പിക്കുന്നത് അങ്ങനെയാണ്.
കമാന്‍ഡര്‍മാരെ ക്ഷണിച്ചുകൊണ്ട് എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ച വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. കമാന്‍ഡര്‍മാരുടെയും ഫസ്‌റ്റ് ഓഫീസര്‍മാരുടെയും 197 ഒഴിവ് നികത്താനായിരുന്നു തീരുമാനം. ഇതിനായുളള അഭിമുഖം ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും ഹൈദരാബാദില്‍ നടത്തുമെന്നായിരുന്നു പരസ്യം. എന്നാല്‍, കമാന്‍ഡര്‍ ഒഴിവിലേക്ക് ഒറ്റ ഉദ്യോഗാര്‍ത്ഥി പോലും അഭിമുഖത്തിന് എത്തിയില്ല!
അഭിമുഖത്തിനായി ബോര്‍ഡ് അംഗങ്ങളെയും ഉന്നത ഉദ്യോഗസ്‌ഥരെയും വിളിച്ചുവരുത്തി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസപ്പിച്ചുവെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ആരും എത്താത്തത് എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് തിരിച്ചടിയായിരിക്കുകയാണ്. നേരിട്ടുളള അഭിമുഖത്തിലൂടെയുളള തെരഞ്ഞെടുപ്പിനെതിരെ എയര്‍ ഇന്ത്യ പൈലറ്റ് യൂണിയന്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
from kerala news edited
via IFTTT