Story Dated: Thursday, March 12, 2015 11:41

ന്യുഡല്‍ഹി: പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അംഗം പ്രിയ പിള്ളയ്ക്കെതിരായ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും കോടതിയില്‍ നിന്നുണ്ടായി. പ്രിയ പിള്ളയുടെ പാസ്പോര്‍ട്ടിലെ 'ഓഫ് ലോഡ്' മുദ്ര എടുത്തുനീക്കാനും കോടതി നിര്‍ദേശം നല്കി. വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്നും പ്രിയപിള്ളയുടെ പേരു നീക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വികസന നയങ്ങളില്‍ പൗരന്മാര്ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ ജനാധിപത്യത്തില്‍ അവരുടെ വായ്മൂടിക്കെട്ടാന് സര്‍ക്കാരിന് കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു.
ലണ്ടനില്‍ നടന്ന പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പ്രിയ പിള്ളയെ ഈ വര്‍ഷം ജനുവരി 11നാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മധ്യപ്രദേശിലെ മഹാനില്‍ കല്‍ക്കരി ഖനി പദ്ധതിയുടെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു മുമ്പാകെയായിരുന്നു അവര്‍ പ്രഭാഷണം നടത്തേണ്ടിയിരുന്നത്.
from kerala news edited
via
IFTTT
Related Posts:
ലോകം തിരുപ്പിറവി ആഘോഷത്തില്‍ Story Dated: Thursday, December 25, 2014 09:49തിരുവനന്തപുരം: കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രന്റെ ഓര്‍മ്മയില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസിന്റെ ഭാഗമായി ക്രിസ്തീയ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും… Read More
ബ്ലാക്ക്മാന് ക്രിസ്മസും കലക്കി; ഉറങ്ങാനാവാതെ ഒരു ദേശം Story Dated: Thursday, December 25, 2014 10:47പന്തളം: ബ്ലാക്ക്മാന് ഭീതിയില്‍ പന്തളത്തിന് ഉറക്കമില്ലാതായിട്ട് ആഴ്ചകളായി. ഭീതിപരത്തുന്ന സംഘങ്ങള്‍ നാട്ടില്‍ വിലസുമ്പോള്‍ വിശ്വസിച്ച് ഒന്നു തലചായ്ക്കാന്‍ പോലുമാവാത്ത സ… Read More
ബി.ജെ.പി പാര്‍ലമെന്ററി യോഗം: നിരീക്ഷകരെ നിയോഗിച്ചു Story Dated: Wednesday, December 24, 2014 02:42ന്യുഡല്‍ഹി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ കക്ഷി നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അംഗങ്ങളുടെ യോഗത്തിലേക്ക് ബി.ജെ.പി ദേശീയ നേതൃത്വം നിരീക്ഷകരെ അയക്കും. അരുണ… Read More
ശബരിമലയില്‍ അരവണ നിയന്ത്രണം പിന്‍വലിച്ചു Story Dated: Thursday, December 25, 2014 10:18ശബരിമല: ശബരിമലയില്‍ അരവണ വിതരണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഇന്നു മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനു… Read More
ബോഡോ ആക്രമണം: ആദിവാസി പ്രതിഷേധത്തിനു നേര്‍ക്ക് പോലീസ് വെടിവയ്പ്; അഞ്ചു മരണം Story Dated: Wednesday, December 24, 2014 02:37ന്യുഡല്‍ഹി: അസമില്‍ ബോഡോ വിഘടനവാദികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച ആദിവാസികള്‍ക്കു നേരെ പോലീസ് വെടിവയ്പ്. അഞ്ചു പേര് കൊല്ലപ്പെട്ടു. പോലീസും ആദിവാസികളും തമ്മില്‍ ഏറ്റുമുട്ടല്‍… Read More