Story Dated: Friday, March 13, 2015 11:04
തിരുവനന്തപുരം : ബജറ്റ് അവതരണത്തിനെതിരെ പ്രവര്‍ത്തകര്‍ സഭയ്‌ക്ക് വെളിയില്‍ നടത്തിയ ഉപരോധ സമരം സംഘര്‍ഷത്തിന് വഴിമാറി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പിഎംജിയില്‍ വീണ്ടും സംഘര്‍ഷം ശക്‌തമായി. ജനറല്‍ ആശുപത്രിക്കു സമീപം സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ് കത്തിച്ചു.
സമരക്കാര്‍ പോലീസ് വാഹനം കത്തിക്കാന്‍ ശ്രമിച്ചതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിലായി നിലയുറപ്പിച്ചിരുന്ന പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഇതിനിടെ, പോലീസ് വാഹനത്തിനു തീയിടാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് എത്തി തടഞ്ഞു.
സഭവിട്ട് പുറത്തെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ സമരസ്‌ഥലത്തേക്കു നീങ്ങിയിട്ടുണ്ട്.
from kerala news edited
via IFTTT