Story Dated: Thursday, March 12, 2015 11:03
കൊളംബോ: ശ്രീലങ്കന്‍ നാവികസേന പിടികൂടിയ 86 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നു. പ്രധാനമന്ത്രി നരേരന്ദ മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഈ നീക്കം. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിച്ച് നല്‍കിയത്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. 1987ല്‍ രാജീവ് ഗാന്ധിയാണ് മുന്‍പ് ശ്രീലങ്ക സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അന്നത്തെ ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്‌സെയെ ക്ഷണിച്ചിരുന്നു. ഇതിനുള്ള നന്ദിസൂചകമായി ലങ്ക നിരവധി മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു.
വെള്ളിയാഴ്ച ശ്രീലങ്കയില്‍ എത്തു മോഡി കൊളംബോയിലെ മഹാബോധി സൊസൈറ്റി, അനുരാധപുര, തലൈമന്നാര്‍, ജാഫ്‌ന എന്നിവിവങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു ശേഷം ജാഫ്‌ന സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ലോക നേതാവാണ് മോഡി. ജാഫ്‌നയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതിയും മോഡിക്കായിരിക്കും. ജാഫ്‌ന കള്‍ച്ചറല്‍ സെന്ററിനു മോഡിയാണ് തറക്കല്ലിടുക.
from kerala news edited
via IFTTT