121

Powered By Blogger

Thursday, 12 March 2015

കേരളാ കള്‍ച്ചറല്‍ അസോസിയേഷന് യുവനേതൃത്വം








കേരളാ കള്‍ച്ചറല്‍ അസോസിയേഷന് യുവനേതൃത്വം


Posted on: 13 Mar 2015







ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് യുവനേതൃത്വം. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റായി ബിനോയി ചെറിയാനേയും, സെക്രട്ടറിയായി വര്‍ഗീസ് ചുങ്കത്തിലിനേയും, ട്രഷററായി സാമുവേല്‍ മത്തായിയേയും തിരഞ്ഞെടുത്തു. കുമാരി സൗമ്യ കുറുപ്പാണ് ജോയിന്റ് സെക്രട്ടറി. റിനോജ് കുര്യന്‍ ജോയിന്റ് ട്രഷറര്‍.






2015-ല്‍ കേരളാ അസോസിയേഷന്‍ നവീനമായ പ്രവര്‍ത്തനപരിപാടികളാണ് തയാറാക്കുന്നതെന്ന് ട്രഷറര്‍ സാമുവേല്‍ മത്തായി അറിയിച്ചു. കെ.സി.സി.എന്‍.എയുടെ ആരംഭകാലം മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സാമുവേല്‍ മത്തായി നോര്‍ത്ത് അമേരിക്കയിലെ 'സാംസി കൊടുമണ്‍' എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയാണ്. കലാപരമായും സാംസ്‌കാരികപരമായും മുന്നിട്ടുനില്‍ക്കുന്ന യുവാക്കളുടെ സജീവ പങ്കാളിത്തമാണ് കെ.സി.സി.എന്‍.എയുടെ ഊര്‍ജസ്രോതസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീമാന്‍ ജോര്‍ജ് മാറേച്ചേരില്‍ ആണ് വൈസ് പ്രസിഡന്റ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സോണി പോള്‍, തോമസ് വര്‍ഗീസ്, ശബരിനാഥ് നായര്‍, രാജു ഏബ്രഹാം, കുര്യാക്കോസ് മുണ്ടക്കന്‍, സുരേഷ് കുറുപ്പ്, കരുണാകരന്‍ പിള്ള, അജിത് കൊച്ചുകുടിയില്‍, ജേക്കബ് ഏബ്രഹാം, വിന്‍സെന്റ് പി. ജോസഫ്, ബാഹുലേയന്‍ രാഘവന്‍, സുനില്‍ നായര്‍, ജോണ്‍ സ്‌കറിയ, ഷെബി പാലത്തിങ്കല്‍, തോമസ് ഉമ്മന്‍ എന്നിവരേയും തിരഞ്ഞെടുത്തു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT