121

Powered By Blogger

Friday, 13 February 2015

മോഷണകേസില്‍ 17 കാരനും യുവാവും അറസ്‌റ്റില്‍











Story Dated: Friday, February 13, 2015 02:18


കിളിമാനൂര്‍: മടവൂരും പരിസരങ്ങളിലും കഴിഞ്ഞ ഒരുവര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിവന്ന രണ്ടുപേരെ പള്ളിക്കല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ ഒരാള്‍ 17 കാരനും മറ്റെയാള്‍ യുവാവുമാണ്‌. മടവൂര്‍ കൊച്ചാലുംമൂട്‌ പുല്ലാന്നികോണം കോളനിയില്‍ കുണ്ടറ സുധി എന്നറിയപ്പെടുന്ന സുധി(23)യാണ്‌ സംഭവങ്ങളിലെ പ്രധാന പ്രതി. വീടുകളില്‍ നിന്നും റബര്‍ ഷീറ്റ്‌, ഒട്ടുപാല്‍, കോഴി, ആട്‌, പണമടങ്ങിയ പേഴ്‌സ്, മൊബൈല്‍ഫോണുകള്‍ എന്നിവയാണത്രെ ഇരുവരും ചേര്‍ന്ന്‌ കവര്‍ന്നെടുക്കുന്നത്‌. അറസ്‌റ്റിലായ കുണ്ടറ സുധിയെ ആറ്റിങ്ങല്‍ കോടതിയിലും 17 കാരനെ കുട്ടികളുടെ കോടതിയിലും ഹാജരാക്കി.










from kerala news edited

via IFTTT

ചരമം. ടി.ജി മാത്യു







ഡാലസ്: സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. കായംകുളം തൂമ്പുങ്കല്‍ കുടുംബാംഗമാണ് പരേതന്‍.

ഭാര്യ: മേരി മാത്യു (ആലീസ്). മക്കള്‍: ക്രിസ്, പീറ്റര്‍, സ്റ്റീവ്.


പൊതുദര്‍ശനം ഫെബ്രുവരി 14-ന് ശനിയാഴ്ച 6 മണി മുതല്‍ 9 മണി വരെ സെന്റ് മേരീസ് വലിയപള്ളിയില്‍ വെച്ച് നടത്തപ്പെടുന്നതാണ്. വിലാസം: 14133 ഡെീസ് ലൈന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75234.


ശവസംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് സെന്റ് മേരീസ് വലിയപള്ളിയില്‍ തുടങ്ങി ഡാലസിലുള്ള റെസ്റ്റ്‌ലാന്റ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി ബേബി (972 965 6599), ഷിബു മാത്യു (214 402 5420), ജോ മാത്യൂസ് (214 697 1493).











from kerala news edited

via IFTTT

ഖാന്‍ത്രയങ്ങള്‍ മതംമാറണം; ഹിന്ദു ആചാരപ്രകാരം പുനര്‍വിവാഹിതരാകണം









Story Dated: Saturday, February 14, 2015 11:21



mangalam malayalam online newspaper

പാറ്റ്‌ന: വാലന്റൈന്‍ ദിനത്തില്‍ നടത്തുന്ന ഘര്‍വാപസിയിലും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിലും ബോളിവുഡ്‌ താരങ്ങളായ ഖാന്‍ ത്രയത്തിന്‌ ഹിന്ദു സംഘടനയുടെ വെല്ലുവിളി. തങ്ങള്‍ നടത്തുന്ന വിവാഹചടങ്ങില്‍ ഹിന്ദു സ്‌ത്രീകളെ ഭാര്യമാരാക്കിയ ഷാരൂഖ്‌ ഖാന്‍, ആമിര്‍ഖാന്‍, സെയ്‌ഫ് അലി ഖാന്‍ എന്നിവര്‍ ഘര്‍വാപസിയുടെ ഭാഗമായി മതം മാറിയ ശേഷം ഹിന്ദു ആചാരം അനുസരിച്ച്‌ പുനര്‍വിവാഹം നടത്തണമെന്നാണ്‌ ആവശ്യം.


പ്രണയദിനത്തില്‍ വിവാഹിതരാകുന്ന വിവിധ മതക്കാരെ ഘര്‍വാപസിയിലൂടെ ഹിന്ദുവാക്കാന്‍ വലിയ നീക്കം നടത്തുന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടേതാണ്‌ വെല്ലുവിളി. ഹിന്ദു സംഘടന വാലന്റൈന്‍ ദിനത്തില്‍ നടത്തുന്ന 'ഘര്‍ വാപസി' ചടങ്ങിലേക്ക്‌ മൂവര്‍ക്കും സംഘടന കത്തയച്ചിരിക്കുകയാണ്‌. വാലന്റൈന്‍ ദിനത്തില്‍ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ കൂടി നടത്താനാണ്‌ ആഹ്വാനം. ആമിര്‍ പുതിയ ഭാര്യ കിരണ്‍ റാവുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, സെയ്‌ഫ് കരീനയെ ഇഷ്‌ടപ്പെടുന്നുണ്ടെങ്കില്‍, ഷാരൂഖ്‌ ഗൗരിയെ മാനിക്കുന്നുണ്ടെങ്കില്‍ അവര്‍ നിര്‍ബ്ബന്ധമായും മതം മാറണമെന്ന്‌ സംഘടനയുടെ നേതാക്കള്‍ വ്യക്‌തമാക്കുന്നു.


പ്രേമ ദിവസത്തില്‍ വിവാഹിതരാകുന്ന ക്രിസ്‌തീയ ഇസ്‌ളാമിക കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹത്തിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ മതം മാറണമെന്ന്‌ ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. വിവിധ മതത്തില്‍ പെട്ട എട്ടു പങ്കാളികളെയാണ്‌ സംഘടന നടത്തുന്ന ഘര്‍വാപസിയിലൂടെ മതംമാറ്റി വിവാഹിതരാക്കുന്നത്‌. എന്നാല്‍ 24 വര്‍ഷം മുമ്പ്‌ മതം നോക്കാതെയാണ്‌ ഷാരൂഖ്‌ തന്റെ പ്രണയിനി ഗൗരിയെ വിവാഹം കഴിച്ചത്‌. മനുഷ്യത്വമാണ്‌ ഏറ്റവും വലിയ മതമെന്ന്‌ താരം ഒരു അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞിരുന്നു. മക്കള്‍ തങ്ങളുടേത്‌ ഏത്‌ മതമാണെന്ന്‌ ചോദിക്കുമ്പോള്‍ നിങ്ങള്‍ ആദ്യം ഇന്ത്യാക്കാരാണെന്നും മനുഷ്യത്വമാണ്‌ മതമെന്നും പറയുമെന്നും ഷാരൂഖ്‌ വ്യക്‌തമാക്കി.










from kerala news edited

via IFTTT

ചരക്കുലോറി ബൈക്കിലിടിച്ച് രണ്ട് ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ മരിച്ചു









Story Dated: Saturday, February 14, 2015 11:18



കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊടകര കുന്നത്തുവീട്ടില്‍ അജയകുമാര്‍ (20), കൊടകര സ്വദേശി റെജിന്‍ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ചരക്കുലോറി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇരിങ്ങാലക്കുട ഐ.ടി.ഐ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണിരുവരും. മൂന്നാറിലേക്കുള്ള യാത്രമധ്യേ കോതമംഗലം കുന്നുകുഴി ഷാപ്പുംപടി വളവിലായിരുന്നു അപകടം.










from kerala news edited

via IFTTT

ക്ഷേത്ര പൂജാരി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍









Story Dated: Saturday, February 14, 2015 11:05



തിരുവനന്തപുരം: കോളവളം തുപ്പനത്തുകാവ് ക്ഷേത്രത്തിലെ പൂജാരിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല കോടംതുരത്ത് സ്വദേശി ശരണിനെ (22)യാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോവളം ഗണപതി ക്ഷേത്രത്തിനോടു ചേര്‍ന്നു പൂജാരിമാര്‍ക്കു താമസ സൗകര്യം ഒരുക്കിയ മുറിയിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല. ഇയാളുടെ സഹോദരന്‍ നേരത്തെ മരണപ്പെട്ടിരുന്നു.










from kerala news edited

via IFTTT

ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ പോലീസിന്റെ ഭീകരമര്‍ദനം











Story Dated: Saturday, February 14, 2015 12:08


mangalam malayalam online newspaper

തിരുവനന്തപുരം: അയല്‍വാസിയാല്‍ ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ ചവറ പോലീസിന്റെ ഭീകരമര്‍ദനം. പെണ്‍കുട്ടി മഹിളാമന്ദിരത്തില്‍ അഭയംതേടി. രക്ഷാകര്‍ത്താക്കള്‍ പെണ്‍കുട്ടിയുടെ സഹായത്തിനെത്തിയില്ല.


മഹിളാമന്ദിരത്തില്‍ നിന്നും കേരള മഹിളാ സമഖ്യയുടെ തിരുവനന്തപുരത്തെ നിര്‍ഭയകേന്ദ്രത്തിലേക്ക്‌ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച്‌ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ സമഖ്യ അധികൃതര്‍ ജനറല്‍ ആശുപത്രിയിലേക്ക്‌ കുട്ടിയെ പരിശോധനയ്‌ക്കായി മാറ്റി. മൂക്കില്‍ നിന്ന്‌ രക്‌തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌.


പരിശോധനയില്‍ കുട്ടി ക്രൂരമര്‍ദനത്തിനിരയായെന്ന്‌ വ്യക്‌തമായതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന്‌ ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ടു ചെയ്‌തു.










from kerala news edited

via IFTTT

അല്‍സമാന്‍ എക്‌സ്‌ചേഞ്ച് എക്‌സ്പ്രസ്സ്്മണി വാഖ് ഫുട്ബാളിന് വര്‍ണാഭമായ തുടക്കം







ദോഹ: ഇന്ത്യന്‍ ഫുട്ബാളിന് മലയാളികളുടെ അഭിമാനമായ ഐ.എം.വിജയനും ആസിഫ് സഹീറിന്റെയും സാന്നിദ്ധ്യത്തില്‍ അല്‍സമാന്‍ എക്‌ചേഞ്ച് ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത് വിണ്ണില്‍ വര്‍ണബലൂണുകള്‍ പറത്തിക്കൊണ്ട് അഞ്ചാമത് വാഖ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് ഔപചാരികമായി തുടക്കംക്കുറിച്ചു.

ടൂര്‍ണ്ണമെന്റില്‍ അണിനിരക്കുന്ന ടീമുകളുടെ വര്‍ണശബളിമയാര്‍ന്ന മാര്‍ച്ച്പാസ്റ്റ് ചടങ്ങിന് കൊഴു്‌പ്പേകി. ഇമാദി ഖത്തറും കള്‍ച്ചറല്‍ ഫോറവുമായുള്ള മത്സരത്തില്‍ ഒരു ഗോളിന് ഇമാദി ഖത്തര്‍ വിജയികളായി. രണ്ടാമത്തെ മത്സരത്തില്‍ കുനിയില്‍ എക്്‌സ്പാര്‍ട്ട്‌സ് അസോസിയേഷന്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ഫൈസല്‍ സോക്കറിനെ പരാജയപ്പെടുത്തി.


മലയാളികളുടെ സെവന്‍സ് ഫുട്ബാളിന്റെ നേര്‍ക്കാഴ്ചയാണ് ഖത്തറില്‍ കാണാനാകുന്നതെന്നും ഇത്തരം ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റുകള്‍ സംഘടിപിക്കുന്ന വാഖിനെ പോലുള്ള സംഘടനകള്‍ ഇന്ത്യന്‍ ഫുട്ബാളിന് കൂടി മുതല്‍ക്കൂട്ടാവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ആസിഫ് സഹീര്‍ പറഞ്ഞു.


ഉദ്ഘാടനമത്സത്തില്‍ പങ്കെടുത്ത ടീമുകളെ ഐ.എം. വിജയന്‍ പരിചയപ്പെട്ടു. മാര്‍ച്ച് പാസ്റ്റില്‍ വിജയിച്ച കുനിയില്‍ എക്്‌സ്പാര്‍ട്ട്‌സ് അസോസിയേഷനുള്ള കാഷ്് അവാര്‍ഡ് ചടങ്ങില്‍ ഐ.എം.വിജയനും


മെസ്സിയെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച സല്‍മാന്‍ സുബൈറിനുള്ള മെമ്‌ന്റോ ആസിഫ് സഹീറും സമ്മാനിച്ചു. ഉദ്ഘാടനചടങ്ങുകളുടെ ഉദ്ഘാടനകര്‍മ്മം ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റും ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയക്്ടര്‍ ശംസുദ്ദീന്‍ ഒളകര നിര്‍വഹിച്ചു.


കെ. മുഹമ്മദ് ഈസ്സ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ടി ഫൈസല്‍,അല്ഫനൌസ് ജനറല്‍ മാനേജര്‍ ബഷീര്‍ കുനിയില്‍,ജി ആര്‍ സി മാസ്റ്റെര്‍സ് വി കെ അബ്ദുള്ള, കണ്ണിയത്ത് അബ്ദുല്ലത്തീഫ്,ബാലന്‍, മഷ്്ഹൂദ് തിരുത്തിയാട്,ഹംസ പാലക്കാട്,മുസ്തഫ സ്റ്റാര്‍ കാര്‍ വാഷ് തുടങ്ങീ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.


ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യം വെച്ചുകൊണ്ട് വാഴക്കാട് പഞ്ചായത്തിലെ ഖത്തറിലുള്ള പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയാണ് വാഖ്്. ഫുട്ബാളില്‍ നിന്നു ലഭ്യമാകുന്ന വരുമാനം കൊണ്ട് വാഴക്കാട് മെഡിക്കല്‍ഷോപ്പ് തുടങ്ങുകയും ഈ മാസം അവസാനത്തില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുകയും ചെയ്യും . വാഖ് പ്രസിഡന്റ് അബ്ദുല്‍സത്താര്‍, ജന.സെക്രട്ടറി കെ.കെ. സിദ്ദീഖ്, വൈ.പ്രസിഡന്റ് ടി.പി. അക്്ബര്‍, സെക്രട്ടറി ടി.പി. അശ്‌റഫ്,ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് വട്ടപ്പാറ, ജന.കണ്‍വീനര്‍ സുഹൈല്‍ കൊന്നക്കോട്, അബ്ദുറഹ്്മാന്‍ കാളൂര്‍,,ജമാലുദ്ധീന്‍ ടി കെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.





വാര്‍ത്ത അയച്ചത്: അഹമ്മദ് പാതിരിപ്പറ്റ










from kerala news edited

via IFTTT

ഈ ശബ്ദം ഇവരുടെയെല്ലാം ശബ്ദം








തിരുവനന്തപുരം വിസ്മയാമാക്‌സ് സ്റ്റുഡിയോ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പുതിയ ശബ്ദം തേടുന്ന ഓഡിഷന്‍ ടെസ്റ്റ് നടക്കുകയാണ്. മലയാളത്തിന്റെ ശബ്ദനായിക ഭാഗ്യലക്ഷ്മി, ഡബ്ബിങ് രംഗത്തെ ഇപ്പോഴത്തെ സൂപ്പര്‍താരം ഷോബി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റ് ദേവി തുടങ്ങിയവര്‍ അകത്ത് ശബ്ദം കൊടുക്കുന്നവരെ വിലയിരുത്തുന്നു. എല്ലാവരുടെയും അനുവാദത്തോടെ ഷോബിയെ ഞങ്ങള്‍ കണ്‍സോളില്‍ നിന്നും തത്കാലം പിന്‍വലിച്ചു. സ്റ്റുഡിയോയിലെ റിസപ്ഷനില്‍ ഇരുന്ന് ഷോബി ശബ്ദം പകര്‍ന്നു.

സ്വന്തം അനുഭവങ്ങള്‍ക്ക് സ്വന്തം ശബ്ദം. അതില്‍ പലശബ്ദങ്ങളുമിങ്ങനെ കയറിയിറങ്ങി. ഫോട്ടോഗ്രാഫര്‍ വിവേകും കൂടെയുണ്ടായിരുന്നു. വിവേക് ഷോബിയുടെ അയല്‍വാസി കൂടെയാണ്. വിവേകിന് അവിടെ താമസം തുടങ്ങിയ കാലത്തുണ്ടായ ഒരനുഭവം പങ്കുവെച്ചു. അടുത്ത വീട്ടിലെ കുട്ടികളെഏതോ വില്ലന്‍ വന്ന് ചീത്ത പറയുന്നു. ഇത് ഏത് വില്ലനാണപ്പാ എന്നൊരു സംശയം. പരിചയപ്പെട്ടപ്പോഴാണ് മലയാളത്തില്‍ പലവില്ലന്‍മാരും സംസാരിക്കുന്നത് ഈ നാവിലൂടെയാണല്ലോ എന്നറിയുന്നത്. വിവേകിന്റെ അനുഭവത്തില്‍ ഷോബി ചിരിച്ചു. ആ ചിരിയില്‍ വില്ലന്‍ ഭാവമില്ലായിരുന്നു. ഈ വര്‍ത്തമാനത്തിലും.




താങ്കള്‍ ഡബ്ബിങ് മേഖല തിരഞ്ഞെടുക്കാനുള്ള കാരണം?


അങ്ങിനെ പ്രത്യേകിച്ച് തിരഞ്ഞെടുത്തതല്ല, അഭിനയം തന്നെയായിരുന്നു ലക്ഷ്യം. അച്ഛന്റെ കൂടെ ലൊക്കേഷനുകളിലും ഡബ്ബിങ് തിയേറ്ററുകളിലും പോയി കാര്യങ്ങള്‍ മനസിലാക്കികൊണ്ടിരിക്കുന്നതിനിടെ കറങ്ങിതിരിഞ്ഞ് ഈ മേഖലയില്‍ എത്തിയതാണ്


മിമിക്രിയിലായിരുന്നില്ലേ തുടക്കം?


ആദ്യം യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചു സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. പിന്നെ കായംകുളം എം. എസ്.എം. കോളേജില്‍ പഠിക്കുമ്പോള്‍ ഷോബിതിലകനും സംഘവും എന്ന പേരില്‍ മിമിക്രി ട്രൂപ്പുണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ സ്‌റ്റേജ് പ്രോഗ്രാം അവതരിപ്പിച്ചു.


നാടകരംഗത്തുണ്ടായിരുന്നില്ലേ?


അഞ്ച് പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ചു. അതൊരു കഥയാണ്. അച്ഛന്റെ കൂടെ സംവിധാനസഹായിയാണ് പോയത്. അവിടെ ചെന്നപ്പോ ടേപ്പ് റിക്കോര്‍ഡര്‍ ഓപ്പറേറ്റ് ചെയ്യുന്ന പണിയായി. ചെയ്തുകൊണ്ടിരുന്നയാള്‍ പിണങ്ങിപോയപ്പോ പകരക്കാരനായതാണ്. അങ്ങിനെയിരിക്കെ നാടകത്തില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തയാള്‍ പിണങ്ങിപോയി. പിന്നെ ആ കഥാപാത്രവും ടേപ്പ് റിക്കോര്‍ഡറും എന്റെ ചുമതലയായി. ഞാന്‍ സ്‌റ്റേജില്‍ കയറുമ്പോ ടേപ്പ് മറ്റാരെങ്കിലും ഓപ്പറേറ്റ് ചെയ്യും. കുറച്ചുകാലം കഴിഞ്ഞപ്പോ ഇളമുറതമ്പുരാന്റെ കഥാപാത്രം ചെയ്തയാള്‍ സമിതിവിട്ടു. പിന്നെ ആ കഥാപാത്രവും ചെയ്യേണ്ടി വന്നു. അതാണെന്റെ നാടകം.


ഡബ്ബിങ്ങിലേക്കും സീരിയലിലേക്കും എത്തിയതെങ്ങിനെയായിരുന്നു


കുഞ്ഞുമോന്‍ താഹ ഒരു ടെലിഫിലിം ചെയ്യുമ്പം അതിലെ ആക്രികച്ചവടക്കാരന്റെ വേഷം തന്നു. പഴയയൊരു ചാക്കുകെട്ടും തൂക്കി പഴേ പേപ്പര്‍ തകര കുപ്പി പ്പാട്ടേ..എന്നു വിളിച്ച് പറഞ്ഞ് നടക്കുന്ന ഒരു സാധാരണ കഥാപാത്രം. അതിന്റെ ഡബ്ബിങ്ങിന് പോയ സമയത്ത് അതിലൊരു പോലീസ് ഓഫീസറുടെ കഥാപാത്രത്തിനും ഡബ്ബ് ചെയ്തു. അച്ഛന്റെയും ഷമ്മിചേട്ടന്റെയും പോലീസ് വേഷങ്ങളും ശബ്ദവും ഓര്‍ത്താണ് സംവിധായകന്‍ അതാവശ്യപ്പെട്ടത്. ആക്രി കച്ചവടക്കാരന്റെ ശബ്ദത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി പോലീസ് ഓഫീസറേയും അവതരിപ്പിച്ചപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. വി മാക്‌സ് സറ്റ്ുഡിയോയില്‍ ഞാന്‍ പിന്നെ സ്ഥിരം ഡബ്ബിങ് ആര്‍ട്ടിസ്റ്റായി. സീരിയലുകളില്‍ നായകന്‍മാരില്‍ പലരും എന്റെ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അപ്പോഴും മറ്റ് സ്റ്റുഡിയോകളില്‍ ആരും എന്നെ വിളിക്കുന്നുണ്ടായിരുന്നില്ല.

ഇതിനിടയില്‍ സ്വാതിഭാസ്‌കറിന്റെ അസി.ഡയറക്ടറായി പല സീരിയലുകളിലും പ്രവര്‍ത്തിച്ചു. മെഗാസീരിയലുകളുടെ ഒഴുക്കുമായി. മഹാത്മാഗാന്ധികോളനി, സുമംഗലി അങ്ങിനെ ധാരാളം. എല്ലാത്തിലും പല കഥാപാത്രങ്ങള്‍ക്കും ശബ്ദം കൊടുത്തു. മറ്റ് സ്റ്റുഡിയോകളിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ രംഗത്തെ പാരകള്‍ കാരണമാണ് ഡബ്ബിങിന് അവസരം കിട്ടാതിരുന്നതെന്ന് മനസിലായത്. അവിടെ പലരും പറയാന്‍ തുടങ്ങി. ഷോബിയെ പ്പറ്റി ഇങ്ങനൊന്നുമല്ലല്ലോ കേട്ടത് എന്ന്. കേട്ടതെന്താണെന്ന് ഞാനങ്ങോട്ട് പറഞ്ഞുകൊടുത്തു. അച്ഛനേക്കാള്‍ ഭീകരനായ മകനായാണ് എന്നെ ചിത്രീകരിച്ചു വെച്ചിരിക്കുന്നത്. ജാട തലക്കനം എന്നിങ്ങനെ എല്ലാം ഹോള്‍സെയിലാണെന്നാണ് ധാരണ. നമ്മളെന്തു ചെയ്യും. അറിയുന്നവര്‍ പിന്നെ അത് തിരുത്തിയെടുത്തു.




എന്നിട്ടും സിനിമ വിളിച്ചില്ലല്ലോ?


അതും ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ്. അന്ന് ചിത്രാഞ്ജലിയില്‍ ഒരു കുത്തക ടീമുണ്ടായിരുന്നു. ഒരു വര്‍ക്ക് വന്നാല്‍ അവരതങ്ങ് വീതിച്ചെടുക്കും. അരോമാ മോഹനാണ് ആദ്യം അവസരം തരുന്നത്. വിജിതമ്പിയുടെ നാറാണത്ത് ഭ്രാന്തന്‍ എന്ന ചിത്രത്തില്‍ ബാബുരാജിന്റെ ശബ്ദമായിരുന്നു അത്. അതും അവസാന നിമിഷമാണ് എത്തിയത്. ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞാനത് ഓടി ചെന്ന് ചെയ്തു. പിന്നെ ആകാശത്തിലെ പറവകളില്‍ ഐ എം വിജയന് ശബ്ദം കൊടുത്തു. ബാലേട്ടനില്‍ റിയാസ്ഖാന് ശബ്ദം കൊടുത്തതാണ് ഒരു ബ്രേക്ക് ആയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ വില്ലന്‍മാര്‍ക്കും സീരിയലില്‍ നായകന്‍മാര്‍ക്കും വേണ്ടിയായിരുന്നു എന്നു മാത്രം.


പഴശ്ശിരാജയിലെ ഡബ്ബിങിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചല്ലോ? അതിന്റെ ഡബ്ബിങ് ഓര്‍മ്മകള്‍ എന്തൊക്കെയാണ്


ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോ ആദ്യം തന്നെ മുട്ടിടിച്ചിരുന്നു. എം ടി യുടെ രചന, ഹരിഹരന്റെ സംവിധാനം മമ്മൂട്ടിയും അച്ഛനും അഭിനയിച്ചിട്ടുണ്ട് ഇത്രയും കാരണങ്ങള്‍ കൊണ്ടു തന്നെ എനിക്കൊരു ഉള്‍ഭയമുണ്ടായിരുന്നു.

ചെന്നൈയില്‍ ഡബ്ബിങ് തുടങ്ങി. ആദ്യടേക്ക് ഓകെയായില്ല. രണ്ടാമതും ശരിയായില്ല. മൂന്നാമത് ശരിയായെന്ന് എനിക്കു തോന്നി. ഇപ്പോ ഓ കെ കേള്‍ക്കാം എന്നു കരുതി കാത്തിരിക്കുമ്പോ ഒരു മറുപടിയും കേള്‍ക്കുന്നില്ല. ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ ഹരിഹരന്‍ സാര്‍ വാതിലും തുറന്ന ്അകത്തേക്ക് വരുന്നു. ഷോബി ഇപ്പോ ചെയ്തത് ഓ കെയാണ്. പക്ഷെ വേറൊരു രീതി കൂടി ഒന്നു നോക്കാം. എടച്ചേന കുങ്കന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത് എന്തെല്ലാം സംഭവങ്ങള്‍ക്കുശേഷമാണ് തുടങ്ങി കഥയുടെ പൂര്‍വ്വഭാഗം മുതല്‍ മൊത്തത്തില്‍ ആ കഥാപാത്രത്തെ എന്നിലേക്ക് ആവേശിപ്പിച്ചു. ശരി ഇനി ഒന്നു കൂടി നോക്കാം. ''ശരി സര്‍''. ഞാന്‍ പറഞ്ഞു.

വീണ്ടും ടേക്ക്.

''ഷോബി ഇപ്പോ പറഞ്ഞത് എടുക്കണോ നീ നേരത്തെ പറഞ്ഞത് എടുക്കണോ''

ഇതു മതി സര്‍

നിങ്ങളെ സാര്‍ വിടുമെന്നും തോന്നുന്നില്ല, ഒന്നും കിട്ടുന്നില്ലെന്ന തോന്നിയാല്‍ ഒരുവിധം ശരിയാവുന്നതൊക്കെ ഓ കെ വെച്ച് വിടും.









from kerala news edited

via IFTTT

പ്രേമം ആദ്യ പോസ്റ്ററെത്തി









നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന പ്രേമം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി. ലോകസിനിമ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നാണ് പ്രേമത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

നിവിന്‍ പോളി തന്നെയാണ് ഈ ചിത്രത്തിലും നായകന്‍. അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടൈന്റ്‌മെന്റാണ് പ്രേമം നിര്‍മ്മിക്കുന്നത്.


ട്യൂണി ജോണ്‍ ഒരുക്കിയ പ്രേമത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തമിഴകത്ത് അഞ്ജാന്‍, മദ്രാസ് ഉള്‍പ്പടെ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമകളുടെയെല്ലാം കൗതുകമുള്ള പോസ്റ്ററിന് പിന്നില്‍ ട്യൂണി ജോണായിരുന്നു. നേരത്തിന്റെ പോസ്റ്ററിന് പിന്നിലും ട്യൂണിയായിരുന്നു











from kerala news edited

via IFTTT

മുരളി ഗോപിയുടേയും അനൂപ് മേനോന്റെയും പാ.വ











കൗതുകം ജനിപ്പിക്കുന്ന പേരില്‍ പുതിയൊരു മലയാള സിനിമ കൂടി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനും നായകന്മാരായി അഭിനയിക്കുന്ന സിനിമയുടെ പേര് പാ.വ. പാപ്പന്റെയും വര്‍ക്കിയുടേയും സിനിമയാണിത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില്‍ നിന്നാണ് പാ.വ എന്ന പേരിന്റെ ജനനം.

പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. ഒരു പറ്റം നവാഗതരാണ് പാ.വയ്ക്ക് പിന്നില്‍. സംവിധായകനായി സൂരജ് ടോമും തിരക്കഥാകൃത്തായി അജീഷ് തോമസും ഈ സിനിമയിലൂടെ ചുവടുവെക്കുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം. സംഗീതം ആനന്ദ് മധുസൂദനന്‍.











from kerala news edited

via IFTTT

കേരള ആര്‍.ടി.സി.: ഒരു മാസം മുമ്പേ റിസര്‍വ് ചെയ്യാം








കേരള ആര്‍.ടി.സി.: ഒരു മാസം മുമ്പേ റിസര്‍വ് ചെയ്യാം


Posted on: 12 Feb 2015






ബെംഗളൂരു:
കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളിലെ ടിക്കറ്റ് 30 ദിവസം മുമ്പേ റിസര്‍വ് ചെയ്യാനുള്ള സൗകര്യം നിലവില്‍വന്നുവെന്ന് ബെംഗളൂരു സര്‍വീസുകളുടെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ടി. ജയരാജ് അറിയിച്ചു.

കര്‍ണാടകത്തിന്റെ ബസ്സുകളില്‍ 30 ദിവസം മുമ്പേ റിസര്‍വ് ചെയ്യാമെങ്കിലും കേരളത്തിന്റെ ബസ്സുകള്‍ക്ക് ഇരുപത്തൊന്ന് ദിവസംമുമ്പേ കഴിഞ്ഞിരുന്നുള്ളൂ. കര്‍ണാടക ബസ്സുകളിലെന്നതുപോലെ കേരള ബസ്സുകളിലും സീറ്റ് ഇനി മുപ്പതുദിവസം മുമ്പ് റിസര്‍വ് ചെയ്യാം.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിലെ പണവും നെറ്റ് ബാങ്കിങ്ങിലൂടെ അടച്ച് ടിക്കറ്റ് റിസര്‍വ് ചെയ്യാം. സ്വകാര്യ ബാങ്കുകളടക്കം പല ബാങ്കുകളുമായി കേരള എസ്.ആര്‍.ടി.സി. നേരത്തെ ഇതിന് ഏര്‍പ്പാടുണ്ടാക്കിയിരുന്നു. എന്നാല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എസ്.ബി.ടി. പോലുള്ള ബന്ധപ്പെട്ട ബാങ്കുകളുമായും അതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നില്ല. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നടത്തുന്ന പലര്‍ക്കും ഇത് തടസ്സമായിരുന്നു. ആ പ്രശ്‌നവും ഇപ്പോള്‍ പരിഹരിച്ചിരിക്കുകയാണ്.










from kerala news edited

via IFTTT