Story Dated: Friday, February 13, 2015 02:31
ഡല്‍ഹി: സാര്‍ക്ക് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തുടക്കമിട്ട് വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര് പാകിസ്ഥാന് സന്ദര്‍ശിച്ചേക്കും. എന്നാല്‍, സന്ദര്‍ശനം എന്നുണ്ടാകുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു. ഇതിനു ശേഷം ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമായിരിക്കും ഇത്. സമാധാനശ്രമങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ചര്‍ച്ച പുനരാരംഭിക്കാമെന്ന് നവാസ് ഷെരീഫിനെ നരേന്ദ്രമോദി അറിയിച്ചിരുന്നു.
from kerala news edited
via IFTTT