പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ വീഡിയോ കോണ്‍ഫറന്‍സ്
Posted on: 13 Feb 2015
ഫ്രാങ്ക്ഫര്‍ട്ട്-തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പരാതികളും, നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ കേരള സര്‍ക്കാര്‍ പുതിയതായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കുന്നു. ഇനി മുതല്‍ പ്രവാസി മലയാളിക്ക് പരാതികള്‍ നല്‍കാന്‍ കേരളത്തില്‍ പോകാതെയും, മറ്റുള്ളവരെ ഏര്‍പ്പെടുത്താതെയും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാം. ദുബായില്‍ നടത്തിയ ഒരു ഹ്രസ്വ സന്ദര്‍ശനത്തില്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഈ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം പ്രഖ്യാപിച്ചത്.
വിസാ തട്ടിപ്പ്, ട്രാവല്‍ ഏജന്റുമാരുടെ ചതി, തൊഴിലുടമകളുമായുള്ള പ്രശ്‌നങ്ങള്‍, പീഠനം, നാട്ടിലെ സ്വത്ത് തര്‍ക്കം, കള്ളക്കേസുകള്‍, വിദേശത്തെ ഇന്ത്യന്‍ എംബസ്സി-കോണ്‍സുലേറ്റുകളില്‍ നിന്നും ലഭിക്കുന്ന അവഗണന, തിക്താനുഭവങ്ങള്‍ എന്നിവ പ്രവാസി മലയാളികള്‍ക്ക് പുതിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടാം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്ക് പുറത്ത് വരുന്ന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശകാര്യ, ആഭ്യന്തരകാര്യ വകുപ്പുകളുടെ സഹായം തേടി പരിഹാരം ഉണ്ടാക്കും.
ഒരു എന്‍.ആര്‍.ഐ. സെല്‍ എസ്.പി. ആയിരിക്കം വീഡിയോ കോളുകള്‍ കേള്‍ക്കുന്നതും, മറുപടി നല്‍കുന്നതും. ആഭ്യന്തര മന്ത്രിയുടെ സഹായം വേണ്ട വിഷയങ്ങളില്‍ മന്ത്രി നേരിട്ട് ഇടപെടും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന രമേശ് ചെന്നിത്തല എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ. ഹെല്‍പ്പ് ഡെസ്‌ക്കും ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കും. ടെലഫോണ്‍ 0471-2721547/2729685/2724890/2722768. കൂടാതെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെ എയിഡ് പോസ്റ്റുകള്‍ സ്ഥാപിക്കും.
വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍
from kerala news edited
via IFTTT