Story Dated: Friday, February 13, 2015 03:06
പുല്‍പ്പള്ളി: കുരങ്ങുപനിയെ തുടര്‍ന്ന് ദേവര്‍ഗദ്ധ കാട്ടുനായ്‌ക്ക കോളനിയിലെ ഓമനയുടെ മരണവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ തുടരുമ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയോ ജനപ്രതിനിധികളുടെയോ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് വ്യാപക പരാതികളുയരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തങ്ങള്‍ക്കാവുംവിധം ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ട്രൈബല്‍, വനം വകുപ്പുകള്‍ നിസ്സംഗത പാലിക്കുകയാണെന്ന് പരാതിയുണ്ട്. പൂതാടി പഞ്ചായത്തിലെ 73 കോളനിയിലെ മാധവന്‍ (45) ചൊവ്വാഴ്‌ച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുംപോകും വഴി മരണപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെള്ള് പനിമൂലമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം, കൂടാതെ ഇതേ കോളനിയിലെ കാളി (49) കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇത് അന്നനാളത്തിലെ മുഴയും അതേതുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും കാരണമായിരുന്നു. എന്തായാലും കുരങ്ങുപനിയുടെ ഭീതി നിലനില്‍ക്കുമ്പോള്‍ ഇത്തരം മരണങ്ങള്‍ കോളനിയിലെ ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ഇത്തരം മരണങ്ങള്‍ക്ക് മുഖ്യകാരണം അവരിലെ പ്രതിരോധ ശേഷി നഷ്‌ടപ്പെടുന്നതാണെന്നും അവരുടെ ഭക്ഷണത്തില്‍ ആവശ്യമായ വിറ്റാമിനുകളില്ലാത്തതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പോഷകാഹാര കുറവുള്ളതിനാല്‍ ചെറിയ അസുഖങ്ങളളെപ്പോലും പ്രതിരോധിക്കാന്‍ കഴിയാത്തതാണ് ഇവരുടെയിടയില്‍ ഇത്തരം അസുഖങ്ങളും മരണങ്ങളും വര്‍ധിക്കാന്‍ കാരണമാകുന്നത്. അടിസ്‌ഥാനപരമായി പോഷകാഹാരം വിതരണം ചെയ്ാന്‍യ കഴിഞ്ഞാല്‍തന്നെ കുറേയേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം.
from kerala news edited
via IFTTT