121

Powered By Blogger

Friday, 13 February 2015

ആയോധനകലകള്‍ക്കുള്ള പരിശീലനവുമായി ബാബു ആന്റണി ബഹ്‌റിനില്‍








ആയോധനകലകള്‍ക്കുള്ള പരിശീലനവുമായി ബാബു ആന്റണി ബഹ്‌റിനില്‍


Posted on: 13 Feb 2015






മനാമ: ആഗോളതലത്തില്‍ത്തന്നെ ആയോധനകലകള്‍ക്കുള്ള പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണെന്ന് നടന്‍ ബാബു ആന്റണി. ചെറുത്തുനില്‍പ്പിനായും ഒരു വ്യായാമമെന്ന നിലക്കും കരാട്ടെ പോലുള്ള വിദ്യകള്‍ അഭ്യസിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവു കാണുന്നുവെന്ന് ബാബു ആന്റണി വ്യക്തമാക്കി. ബഹ്‌റിനില്‍ ആരംഭിക്കുന്ന ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തന്റെ അക്കാദമിയുടെ ജി.സി.സിയിലെ രണ്ടാമത്തെ ശാഖയാണ് ബഹ്‌റിനില്‍ ആരംഭിക്കുന്നത്. ആദ്യ ശാഖ ദുബായിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ആരോഗ്യത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നതാണ് ആയോധന കലയുടെ ഫിലോസഫി. ക്ഷമാശീലമുള്ള നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കാന്‍ അഭ്യാസങ്ങള്‍ക്കാകും. സാധാരണക്കാരേക്കാളും കൂടതല്‍ സൂക്ഷ്മതയുള്ളവരാണ് ആയോധന കല അഭ്യസിച്ചവര്‍ എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ക്ഷമയും സഹിഷ്ണുതയും നമ്മില്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഉള്‍നാടന്‍ ഗ്രാമത്തില്‍ സാധാരണ വിദ്യാലയത്തില്‍ പഠിച്ച തനിക്ക് ഇന്നെന്തെങ്കിലുമൊക്കെ ആകാന്‍ സഹായിച്ചത് ആയോധന കലയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫിബ്രവരി 13 ന് വൈകീട്ട് 6 ന് ഉമ്മുല്‍ ഹസം ജനാ ടവറില്‍ നടക്കുന്ന ചടങ്ങില്‍ പൊലിസ് ട്രയിനിംഗ് അക്കാദമി ചീഫ്, താരിഖ് ഹസന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.വി.ശശി, എല്‍ദോസ് ജോണ്‍ കീലത്ത്, ഇ.വി.രാജീവന്‍ എന്നിവരും പങ്കെടുത്തു.












from kerala news edited

via IFTTT