121

Powered By Blogger

Friday, 13 February 2015

ഡല്‍ഹിയില്‍ സ്‌കൂള്‍ ആക്രമിക്കപ്പെട്ട സംഭവം; മോഡിയും കെജ്രിവാളും നടുക്കം രേഖപ്പെടുത്തി









Story Dated: Friday, February 13, 2015 02:38



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്‌ത്യന്‍ സ്‌കൂളിന്‌ നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ ബി.എസ്സ്‌. ബസിയെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. സംഭവത്തില്‍ ഡല്‍ഹിയുടെ നിയുക്‌ത മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളും നടുക്കം രേഖപ്പെടുത്തി. ഒരു പ്രത്യേക സമൂഹത്തിന്‌ എതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്ന്‌ കെജ്രിവാള്‍ വ്യക്‌തമാക്കി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ കേന്ദ്ര മാനവവിഭവ മന്ത്രി സ്‌മൃതി ഇറാനി സ്‌കൂള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങിനെ ഫോണില്‍ വിളിച്ച്‌ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു സ്‌മൃതി ഇറാനി സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയത്‌.


ഇന്ന്‌ രാവിലെ ഡല്‍ഹി വസന്ത്‌ വിഹാറിന്‌ സമീപമുള്ള ഹോളി ചൈല്‍ഡ്‌ ഔക്‌സിലം സ്‌കൂളാണ്‌ ആക്രമണത്തിനിരയായത്‌. സ്‌കൂളില്‍ സ്‌ഥാപിച്ചിരുന്ന സി.സി.ടി.വികള്‍ തകര്‍ത്ത അക്രമികള്‍ ആറ്‌ സുരക്ഷ ക്യാമറകളും നശിപ്പിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപയും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഫയലുകളും നശിപ്പിച്ച നിലയിലാണ്‌. ക്യാമറകള്‍ തകര്‍ക്കുന്നതിന്‌ മുമ്പുള്ള ദൃശ്യങ്ങളില്‍ നിന്നും മുഖം മറച്ച മൂന്നുപേരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം.


സംഭവം മോഷണ ശ്രമമാണെന്ന്‌ സംശയിക്കുന്നതായി ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ ബി. എസ്സ്‌. ബസി മുമ്പ്‌ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന മറ്റ്‌ വിലപിടിച്ച വസ്‌തുക്കള്‍ ഒന്നും തന്നെ നഷ്‌ടമായിട്ടില്ലെന്ന്‌ സ്‌കൂള്‍ അധികൃതര്‍ വ്യക്‌തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പളളികള്‍ ഉള്‍പ്പെടെ ആറാമത്തെ ക്രിസ്‌ത്യന്‍ സ്‌ഥാപനമാണ്‌ തലസ്‌ഥാനത്ത്‌ ആക്രമിക്കപ്പെടുന്നത്‌.










from kerala news edited

via IFTTT