121

Powered By Blogger

Friday, 13 February 2015

കുങ്കിച്ചിറ ഹെറിറ്റേജ്‌ മ്യൂസിയം ഉദ്‌ഘാടനത്തിലൊതുങ്ങി











Story Dated: Friday, February 13, 2015 03:06


മാനന്തവാടി: കുഞ്ഞോം കുങ്കിച്ചിറയില്‍ തുടങ്ങാനിരുന്ന ഹെറിറ്റേജ്‌ മ്യൂസിയവും മാന്‍ വളര്‍ത്തല്‍ കേന്ദ്രവും ഉദ്‌ഘാടന ചടങ്ങിലൊതുങ്ങി. ഉദ്‌ഘാടനം കഴിഞ്ഞ ഒന്നര വര്‍ഷം പൂര്‍ത്തിയായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഇതുവരെയും ആരംഭിച്ചിട്ടില്ല. 2012-13 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു കുഞ്ഞോം കുങ്കിച്ചിറ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സ്‌ഥലം എം.എല്‍.എ കൂടിയായ മന്ത്രി പി.കെ ജയലക്ഷ്‌മി പദ്ധതി പ്രഖ്യാപിച്ച്‌ ഉദ്‌ഘാടനം നടത്തിയത്‌. കുഞ്ഞോം വനമേഖലയോടുചേര്‍ന്ന റവന്യൂ വകുപ്പിന്റെ കൈവശമുള്ള 13.44 ഏക്കര്‍ ഭൂമി ഇതിനായി മൃഗശാല വകുപ്പിന്‌ കൈമാറുകയും ചെയ്‌തിതിരുന്നു. വനംവകുപ്പിനെ കൂടിയുള്‍പ്പെടുത്തി ഇക്കോ ടൂറിസം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. പ്രാരംംഭ പ്രവര്‍ത്തികള്‍ക്കായി 2013 മാര്‍ച്ചില്‍ 80 ലക്ഷം രൂപ സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കുങ്കിച്ചിറയില്‍ ഏറെ ആഘോഷമായി ഉദ്‌ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചത്‌ എന്നാല്‍ പിന്നീട്‌ പദ്ധതി കടലാസിലൊതുങ്ങുകയാണുണ്ടായത്‌. പഴശ്ശിയുടെ തേരോട്ടങ്ങള്‍ക്കപ്പുറം പഴക്കമുള്ള കുഞ്ഞോത്ത്‌ ഹെറിറ്റേജ്‌ മ്യൂസിയവും കുങ്കി ഉപയോഗിച്ചതായി പറയപ്പെടുന്ന ചിറക്ക്‌ ചുറ്റും നവീകരണ പ്രവര്‍ത്തികളും പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമെ മൃഗശാലകളില്‍ പെരുകിവരുന്ന മാനുകളെ വളര്‍ത്താനുതകുന്ന രീതിയില്‍ മാന്‍ വളര്‍ത്തല്‍ കേന്ദ്രവും ഇവിടെ വിഭാവനം ചെയ്‌തിരുന്നു.










from kerala news edited

via IFTTT