Story Dated: Friday, February 13, 2015 08:03
ന്യൂഡല്‍ഹി: രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രവചിച്ചത് പോലെ തന്നെ ആംആദ്‌മി പാര്‍ട്ടിയില്‍ നിന്നും നേരിട്ട അപ്രതീക്ഷിത തിരിച്ചടിയില്‍ ബിജെപി കിരണ്‍ബേദിയുടെ തലയില്‍ കുറ്റം ചുമത്തുന്നു. അജ്‌ഞാതയും പുറത്ത് നില്‍ക്കുന്നയാളുമായ കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയാക്കി കെട്ടിയിറക്കിയതാണ് തങ്ങളുടെ ദുരന്ത പരാജയത്തിന് കാരണമായതെന്ന് ബിജെപി പരസ്യമായി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ നടന്ന റിവ്യൂ കമ്മറ്റിയില്‍ പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളുടെയെല്ലാം അഭിപ്രായം ഇതായിരുന്നു. സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ എടുത്ത കാലതാമസവും അടിസ്‌ഥാന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശം കാട്ടാതിരുന്നതുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ മൂന്നാഴ്‌ച മുമ്പ് മാത്രം കിരണ്‍ബേദിയെ കൊണ്ടുവന്നത് ഒരു തെറ്റായ നീക്കമായിട്ടാണ് വിലയിരുത്തപ്പെട്ടത്.
കിരണ്‍ബേദിയെ മത്സരിപ്പിക്കണമെന്നുണ്ടായിരുന്നെങ്കില്‍ വളരെ നേരത്തേ തന്നെ അവരുടെ മുഖം ജനങ്ങള്‍ക്കിടയില്‍ പ്രയോഗിക്കണമായിരുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട്. യോഗത്തിലേക്ക് കിരണ്‍ബേദിയെ ക്ഷണിച്ചിരുന്നുമില്ല. അതേസമയം എല്ലാ സംസ്‌ഥാനങ്ങളിലേയും പാര്‍ട്ടിയുടെ ചുമതലക്കാരെയാണ് വിളിച്ചതെന്നും കിരണ്‍ബേദി അവരില്‍ പെടില്ലെന്നുമായിരുന്നു മറുപടി.
പാര്‍ട്ടിയുടെ തോല്‍വിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കാന്‍ എല്ലാ ജില്ലയിലെയും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായിട്ടാണ് സൂചന. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റുകളും ആംആദ്‌മിപാര്‍ട്ടി നേടിയപ്പോള്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ബിജെപിയ്‌ക്ക് നേടാനായത്. സത്യസന്ധതയുടെ വിജയം എന്നായിരുന്നു ആപിന്റെ പ്രതികരണം. അവഗണനയ്‌ക്കും, കയ്യേറ്റത്തിനും, നെഗറ്റീവ് രാഷ്‌ട്രീയത്തിനും എതിരേയുള്ള ജനഹിതമെന്നാണ് ആപ്പ് പ്രതികരണം.
from kerala news edited
via IFTTT