121

Powered By Blogger

Friday, 13 February 2015

കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയുമായി ഉദയ ഫുട്‌ബോള്‍ ഇന്നു മുതല്‍











Story Dated: Friday, February 13, 2015 03:06


മാനന്തവാടി: ആയിരങ്ങള്‍ക്ക്‌ കാരുണ്യത്തിന്റെ കയ്യൊപ്പ്‌ നല്‍കാന്‍ വള്ളിയൂര്‍ക്കാവ്‌ ഗ്രൗണ്ടില്‍ ഇന്ന്‌ കാല്‍പ്പന്തിന്റെ ആരവമുയരും. 11 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമാക്കികൊണ്ട്‌ മാത്രം ഒരുനാടിന്റെ കൂട്ടായ്‌മയൊരുക്കുന്ന ഉദയ ഫുട്‌ബോള്‍ മേളയാണ്‌ 12-ാം വര്‍ഷത്തിലേക്ക്‌ കടക്കുന്നത്‌. 1500 ഓളം കിഡ്‌നി രോഗികള്‍ സൗജന്യ ഡയാലിസിനുള്ള കിറ്റ്‌, നിര്‍ധനരായ രോഗികള്‍ക്ക്‌ മൂന്നുമാസത്തെ സൗജന്യ ഡയാലിസിസിനുള്ള സഹായം, നിരവധിപേര്‍ക്ക്‌ വീല്‍ചെയറുകള്‍, കിടപ്പുരോഗികള്‍ക്കാവശ്യമായ സൗജന്യ വാട്ടര്‍ ബെഡ്‌ഡുകള്‍, അനാഥാലയങ്ങള്‍ക്കാവശ്യമായ അരിയും മറ്റുസാധനങ്ങളും, രോഗികള്‍ക്കാവശ്യമായ സ്‌ട്രെച്ചറുകള്‍ തുടങ്ങി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ്‌ ഉദയാ ഫുട്‌ബോളിലൂടെ നേടിയ വരുമാനമുപയോഗിച്ച്‌ ഈ കൂട്ടായ്‌മ നടത്തിയത്‌. തെരഞ്ഞെടുത്ത 18 കുടുംബങ്ങള്‍ക്ക്‌ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന അന്നവും മരുന്നും പദ്ധതി കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതല്‍ നല്‍കിവരുന്നു. ടൂര്‍ണ്ണമെന്റില്‍ നീലഗിരി, മലപ്പുറം, കണ്ണൂര്‍, ബംഗളൂരു, നിലമ്പൂര്‍ എന്നിവിടങ്ങളിലെ പ്രമുഖ ടീമുകളും വിശേഷ താരങ്ങളുള്‍പ്പെട്ട ജില്ലയിലെ വിവിധക്ല ബ്ബുകളുമാണ്‌ പങ്കെടുക്കുന്നത്‌. വിജയികള്‍ക്ക്‌ മുന്‍ എം.എല്‍.എ പി.പി.വി മൂസക്കോയയുടെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ്‌ ട്രോഫിയും 15001 രൂപയും റണ്ണേഴ്‌സപ്പിന്‌ നെല്ലിക്കല്‍ കൃഷ്‌ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിയും 10001 രൂപയും സമ്മാനമായി നല്‍കും. ഇന്ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ ഉദ്‌ഘാടന മത്സരത്തില്‍ വിദേശതാരങ്ങളണിനിരക്കുന്ന സോക്കര്‍ ടീം തേറ്റമലയും എഫ്‌.എസ്‌.ടി അമ്പലവയലും തമ്മില്‍ ഏറ്റുമുട്ടും. ഡി.വൈ.എസ്‌.പി എ.ആര്‍. പ്രേംകുമാര്‍ മേള ഉദ്‌ഘാടനം ചെയ്യും.










from kerala news edited

via IFTTT