ബിനാമിവേട്ടയ്ക്ക് തൊഴില്‍ വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത നീക്കം
Posted on: 13 Feb 2015
ഇതുസംബന്ധിച്ച് ഇരു മന്ത്രാലയങ്ങളുമായി നടന്ന സംയുക്ത യോഗത്തില്‍ തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹ്, വാണിജ്യകാര്യമന്ത്രി ഡോ.തൗഫീഖ് അല്‍രബീഅ എന്നിവര്‍ അധ്യക്ഷത വഹിച്ചു. മുന്‍യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി നടന്ന നീക്കങ്ങള്‍ക്ക് ഗുണമുണ്ടായതായി വിലയിരുത്തിയ യോഗം തൊഴില്‍ സ്വദേശവത്കരണം ലക്ഷ്യമാക്കി കച്ചവടരംഗത്തെ ബിനാമി ഇടപാടുകളും തൊഴില്‍ നിയമലംഘനങ്ങളും നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് കണ്ടെത്തി.
തൊഴില്‍ സ്വദേശവത്കരണത്തിന് ഉത്തേജനം നല്‍കാന്‍ രൂപം കൊണ്ട മാനവശേഷി വികസന നിധി (ഹദഫ്)യുടെ സേവനങ്ങള്‍ക്കായി എല്ലാ നഗരങ്ങളിലും കമ്പനി സമുച്ചയങ്ങളിലും ഓഫീസുകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT