Story Dated: Saturday, February 14, 2015 12:08
തിരുവനന്തപുരം: അയല്‍വാസിയാല്‍ ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടിക്ക് ചവറ പോലീസിന്റെ ഭീകരമര്‍ദനം. പെണ്‍കുട്ടി മഹിളാമന്ദിരത്തില്‍ അഭയംതേടി. രക്ഷാകര്‍ത്താക്കള്‍ പെണ്‍കുട്ടിയുടെ സഹായത്തിനെത്തിയില്ല.
മഹിളാമന്ദിരത്തില്‍ നിന്നും കേരള മഹിളാ സമഖ്യയുടെ തിരുവനന്തപുരത്തെ നിര്‍ഭയകേന്ദ്രത്തിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമഖ്യ അധികൃതര്‍ ജനറല്‍ ആശുപത്രിയിലേക്ക് കുട്ടിയെ പരിശോധനയ്‌ക്കായി മാറ്റി. മൂക്കില്‍ നിന്ന് രക്‌തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പരിശോധനയില്‍ കുട്ടി ക്രൂരമര്‍ദനത്തിനിരയായെന്ന് വ്യക്‌തമായതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ടു ചെയ്‌തു.
from kerala news edited
via IFTTT